Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഉന്നം മസാലക്കഥകള്‍; 'സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രം അന്വേഷിച്ചു'; സോളാര്‍ അന്വേഷണ കമ്മീഷനെതിരെ മുൻ ഡിജിപിയുടെ വെളിപ്പെടുത്തലുകൾ...

08 JUNE 2023 05:09 PM IST
മലയാളി വാര്‍ത്ത

സാധാരണ ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥർ, നടീ നടൻമാർ തുടങ്ങി സമൂഹത്തിൽ അറിയപെടുന്നവരെല്ലാം സാധാരണ ഒരു സമയം കഴിയുമ്പോൾ ആത്മകഥ എഴുതി ഇറക്കാറുണ്ട് . അതിലെ എന്തേലും ഭാഗങ്ങൾ എല്ലാം പലപ്പോഴും ചർച്ചയാവാറുണ്ട്, പലപ്പോഴും പോലീസ് സേനയിൽ നിന്നുള്ളവരുടേത് ആകുമ്പോൾ അതിനു ചൂട് കൂടും, കാരണം സർവീസിൽ ഉള്ളപ്പോൾ അവർ അന്വേഷിച്ച ഏതേലും കേസുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളിൽ ഉള്ള തുറന്നു പറച്ചിലുകളാണ് പലപ്പോഴും ചർച്ചയാവുക..ഏറെ കോളിളക്കം സൃഷ്ട്ടിച്ച കേസായിരുന്നു സോളാർ കേസ്..സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷനെതിരെ തുറന്നടിച്ച് മുൻ ഡിജിപി എ ഹേമചന്ദ്രൻ. സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രമാണ് കമ്മീഷൻ അന്വേഷിച്ചതെന്നും സദാചാര പൊലീസിന്റ മാനസികാവസ്ഥയിലായിരുന്നു കമ്മീഷനെന്നും സോളാര്‍ കേസ് അന്വേഷണ സംഘ തലവൻ എ ഹേമചന്ദ്രൻ വെളിപ്പെടുത്തുന്നു.

'നീതി എവിടെ' എന്ന പേരിൽ ഇന്ന് പുറത്തിറങ്ങുന്ന ആത്മകഥയിലാണ് തുറന്ന് പറച്ചിൽ. കത്തിപ്പടര്‍ന്ന സോളാര്‍ വിവാദത്തിൽ ആദ്യാന്തം അന്വേഷണ സംഘത്തെ നയിച്ചത് ഡിജിപിയായിരുന്ന എ ഹേമചന്ദ്രനാണ്. സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് തന്റെ ആത്മകഥയിൽ എ ഹേമചന്ദ്രൻ നടത്തുന്നത്. ജസ്റ്റിസ് ശിവരാജൻ അന്വേഷിച്ചത് അത്രയും സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകളായിരുന്നു. കമ്മീഷന്റെ ഭാഗത്ത് നിന്നുള്ള തമാശകൾ പോലും അരോചകമായിരുന്നു.വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാനായിരുന്നു കമ്മീഷന്റെ ശ്രമം. സദാചാര പൊലീസിനെ പോലെ പെരുമാറി. തട്ടിപ്പ് കേസിലെ പ്രതികളെയായിരുന്നു കമ്മീഷൻ തെളിവിനായി ആശ്രയിച്ചതെന്നും കമ്മീഷന്റെ മാനസികാവസ്ഥ പ്രതികൾ നന്നായി മുതലെടുത്തിരുന്നെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ.തട്ടിപ്പുകേസില്‍ അറസ്റ്റിലായ സരിതാ നായരുടെ ആകൃതി, പ്രകൃതി, വസ്ത്രധാരണം എന്നിവയെക്കുറിച്ച് വാചാലനായ ശേഷം, അങ്ങനെയുള്ള ഒരാളെ ഒരിക്കല്‍ കണ്ടാല്‍ പിന്നെ മറക്കുമോ എന്നുപോലും കമ്മിഷന്‍ തെളിവെടുപ്പിനിടെ ചോദിച്ചെന്ന് എ. ഹേമചന്ദ്രന്‍ ഐ.പി.എസ്. പുറത്തിറങ്ങാനിരിക്കുന്ന 'നീതി എവിടെ?' എന്ന തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തുന്നു. സോളാര്‍ കേസ് അന്വേഷണസംഘ തലവനായിരുന്നു എ. ഹേമചന്ദ്രന്‍.അശ്ലീലം അതിരുകടക്കുന്ന മൂന്നുമണിക്കൂറുള്ള സിനിമ സെന്‍സറിങ് കഴിയുമ്പോള്‍ അരമണിക്കൂര്‍ മാത്രം ആയതുപോലെയായി ഹൈക്കോടതി ഇടപെട്ടപ്പോള്‍ സോളാര്‍കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അവസ്ഥ. ഒരു പ്രതിയുടെ കുട്ടിയുടെ പിതൃത്വം നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോയെന്ന ചോദ്യംപോലും ഉദ്യോഗസ്ഥര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നു.

 

കമ്മിഷന്റെ ഭാഗത്തുനിന്നുള്ള ചില തമാശകളും പരാമര്‍ശങ്ങളും അരോചകമായിത്തോന്നി. അതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സരിതാ നായര്‍ മുഖ്യമന്ത്രിയെ ഫോണ്‍ വിളിച്ചതായി പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി നല്‍കിയെങ്കിലും അത് മൊഴിയില്‍ രേഖപ്പെടുത്തിയില്ല. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുവാനുള്ള പ്രവണത കമ്മീഷനില്‍ തുടക്കംമുതലേ പ്രകടമായിരുന്നു. ഒരുതരം സദാചാര പോലീസ് മാനസികാവസ്ഥ കമ്മീഷനെ സ്വാധീനിച്ചതുപോലെ തോന്നി. കോയമ്പത്തൂരില്‍ സി.ഡി. തേടി നടത്തിയ യാത്ര പരാജയപ്പെട്ടതില്‍ മാധ്യമങ്ങളെയും പോലീസിനെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുമ്പോഴും തട്ടിപ്പുകാരന്‍ കബളിപ്പിച്ചു എന്ന സംശയം കമ്മീഷന് തീരെയില്ലെന്നും ഹേമചന്ദ്രന്‍ കുറ്റപ്പെടുത്തുന്നു.ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കമ്മിഷനുമുന്നില്‍ മൊഴിമാറ്റിയവരുണ്ട്. കമ്മിഷന്‍ തെളിവിനായി മുഖ്യമായി ആശ്രയിച്ചത് തട്ടിപ്പിന് ശിക്ഷിക്കപ്പെട്ട പ്രതികളെത്തന്നെയായിരുന്നു. കമ്മിഷനിലും പുറത്തും പലവട്ടം നിലപാട് മാറ്റിയ പ്രതി നല്‍കിയ ലൈംഗിക ആരോപണങ്ങളടങ്ങിയ കത്ത്, ആധികാരികതയെപ്പറ്റി ചിന്തിക്കാതെ റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ച് പകര്‍ത്തി. അതിന്റെ അടിസ്ഥാനത്തില്‍ നിഗമനങ്ങളും ശുപാര്‍ശകളും റിപ്പോര്‍ട്ടില്‍ നിറച്ചു. റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ ഇതൊരു ഐതിഹാസിക സംഭവം ആയിരിക്കുമെന്ന് കമ്മിഷന്‍ പറയുന്നുണ്ട്. ഭാവിയില്‍ ഇതിഹാസരചനയ്ക്ക് മുതിരുന്ന കമ്മിഷനുകള്‍ക്ക് ഒരുപാഠം കൂടിയായിരിക്കും 'സോളാര്‍ ഇതിഹാസം' എന്നും ഹേമചന്ദ്രന്‍ പരിഹസിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ നിയമസാധുതപോലും പരിശോോധിക്കാതെ സര്‍ക്കാര്‍ ആദ്യം മുന്നോട്ട് പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends