ആറ് വയസുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീമഹേഷിനെ തെളിവെടുപ്പിന് വീട്ടില്‍ എത്തിച്ചു

മാവേലിക്കര പുന്നമൂട്ടില്‍ ആറ് വയസുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീമഹേഷിനെ തെളിവെടുപ്പിന് വീട്ടില്‍ എത്തിച്ച് പോലീസ്. 'എന്തിനാടാ ഈ മഹാപാപം ചെയ്തത്, ദ്രോഹി' എന്നുപറഞ്ഞുകൊണ്ടും നാട്ടുകാരും ബന്ധുക്കളുമൊക്കെ ഇയാളോട് കയര്‍ത്തു. പ്രതി ഒരക്ഷരം മിണ്ടാതെ പൊലീസുകാര്‍ക്കൊപ്പം നടന്ന് വാഹനത്തില്‍ കയറി.
ഇന്നലെ രാത്രിയാണ് മഹേഷ് മകള്‍ നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. കുട്ടിയുടെ കഴുത്തിനാണ് വെട്ടേറ്റത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന മാതാവ് സുനന്ദ, ബഹളം കേട്ട് ഓടിച്ചെല്ലുമ്പോള്‍ വെട്ടേറ്റ് സിറ്റൗട്ടിലെ സോഫയില്‍ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ഇതുകണ്ട് നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ ശ്രീമഹേഷ് പിന്തുടര്‍ന്ന് ആക്രമിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മൂന്ന് വര്‍ഷം മുമ്പ് മഹേഷിന്റെ ഭാര്യ വിദ്യ ജീവനൊടുക്കിയിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ആത്മഹത്യയെന്നാണ് സൂചന. അതിനുശേഷം ശ്രീമഹേഷും കുട്ടിയും മാത്രമായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്. വൈകുന്നേരങ്ങളില്‍ കുട്ടിയുമായി പുറത്തുപോകുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അമ്മയുടെ വീട്ടില്‍ പോകണമെന്ന് പറഞ്ഞ് നക്ഷത്ര വാശിപിടിച്ചതാകാം പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ക്ക് വലിയ സൗഹൃദങ്ങളൊന്നുമില്ല. പിതാവിന്റെ മരണത്തെ തുടര്‍ന്നായിരുന്നു പ്രവാസിയായ മഹേഷ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. പിതാവ് മുന്‍ സൈനികനായിരുന്നു.
https://www.facebook.com/Malayalivartha























