മാവേലിക്കരയിലെ ആറുവയസ്സുകാരിയുടെ കൊലപാതകം നടത്തിയത് പ്രത്യേകം തയ്യാറാക്കിയ മഴു കൊണ്ട്

മാവേലിക്കരയിലെ ആറുവയസ്സുകാരിയുടെ കൊലപാതകം നടത്തിയത് പ്രത്യേകം തയ്യാറാക്കിയ മഴു കൊണ്ടെന്ന് പൊലീസിന്റെ നിഗമനം. നക്ഷത്രയെ പിതാവ് വധിച്ചത് ആസൂത്രിതമായെന്ന് പൊലീസ് നിഗമനം. കൊലയ്ക്കായി പ്രത്യേകം മഴു തയ്യാറാക്കിയതായി പൊലീസ് കണ്ടെത്തി. നാളുകളായി പ്രത്യേക മാനസിക അവസ്ഥയിലായിരുന്നു മഹേഷെന്നും വനിതാ കോണ്‍സ്റ്റബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയതില്‍ കടുത്ത നിരാശയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഇന്നലെയാണ് ആറുവയസ്സുകാരിയായ നക്ഷത്രയെ 38 കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരമകളെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടര്‍ന്ന ശ്രീമഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കാണ് മഴുകൊണ്ടുള്ള വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ശ്രീമഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ കീഴ്‌പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു അതിക്രമം.
നക്ഷത്രയുടെ അമ്മ വിദ്യ മൂന്ന് വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്നു മഹേഷ് പിതാവ് ശ്രീമുകുന്ദന്‍ ട്രെയിന്‍ തട്ടി മരിച്ചതിന് ശേഷമാണ് അടുത്തിടെ നാട്ടിലെത്തിയത്. ഒരു വനിതാ കോണ്‍സ്റ്റബിളുമായി ഇയാളുടെ പുനര്‍വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. വെട്ടേറ്റ സുനന്ദ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha























