Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പികെ ശ്രീമതിയുടെ കുലുക്കത്തില്‍ എകെജി ഭവന്‍ ആടിയുലഞ്ഞു;എന്നാലും എന്റെ വിദ്യേയെന്ന പോസ്റ്റ് ഏണിയായി,ടീച്ചറോട് കലിപ്പിച്ച് ഗോവിന്ദന്‍,പോസ്റ്റ് മുക്കാന്‍ പറ്റാതെ ശ്രീമതി,ഓവറാക്കി ചളവാക്കല്ലേന്ന് പിണറായി

08 JUNE 2023 07:36 PM IST
മലയാളി വാര്‍ത്ത

പികെ ശ്രീമതി വീണ്ടും കുലുങ്ങി. മുന്‍പ് ഒരു കുലുക്കം ഉണ്ടായത് എകെജി സെന്ററില്‍ പടക്കം വീണപ്പോഴായിരുന്നു. അന്നൊന്ന് കുലുങ്ങിയ ശ്രീമതി ഇപ്പോള്‍ വിദ്യയുടെ വീരകഥകള്‍ കേട്ട് കുലുങ്ങുന്നു. എന്നാലും എന്റെ വിദ്യേ ശ്രീമതയുടെ ആ വിളി സോഷ്യല്‍മീഡിയ അങ്ങേറ്റെടുത്തു. ഇപ്പോള്‍ മൂപ്പത്തിയാര്‍ക്ക് നിലത്തിറങ്ങാന്‍ നേരമില്ല എയറില്‍ കിടന്ന് വിപ്ലവം കാണിക്കുകയാണ്. വിദ്യ കാരണം സിപിഎമ്മും സര്‍ക്കാരും മുണ്ടാട്ടം മുട്ടി നില്‍ക്കുമ്പോള്‍ ശ്രീമതിയുടെ പിന്നില്‍ നിന്നുള്ള കുത്ത്. വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കളിയില്‍ അടിമുടി പ്രതിരോധത്തില്‍ നില്‍ക്കുന്ന നേരത്ത് നേതാക്കളെല്ലാം വിദ്യയെ കൈയ്യൊഴിഞ്ഞ് സേഫ് സോണിലാകാന്‍ നോക്കി. അപ്പോ ദേ കെടക്കണ് എന്നാലും എന്റെ വിദ്യേന്നൊരു പോസ്റ്റ്. മിണ്ടാതെ മൂലയില്‍ കുത്തിയിരിക്കാനുള്ളതിന് പകരം സ്വയം എറില്‍ കേറാനൊരു പോസ്റ്റിട്ടു. എന്നാല്‍ ശ്രീമതി ഇട്ട പോസ്റ്റ് സിപിഎമ്മിനെ മൊത്തത്തില്‍ എയറില്‍ കേറ്റിയിരിക്കുന്നത്. അല്ലെങ്കിലും ശ്രീമതി ടീച്ചര്‍ അപ്പുക്കുട്ടന്‍ റോളാണ്. വേണ്ടിടത്തും വേണ്ടാത്തിടത്തും എല്ലാം കേറി അപ്പുക്കുട്ടന്‍ ഡയലോഗ് അടിക്കും. ഹാ നമ്മുടെ ഇന്‍ ഹരിഹര്‍ നഗറിലെ ജഗദീഷേട്ടന്റെ അപ്പുക്കുട്ടന്‍ റോള്‍. ഓവറാക്കി ചളവാക്കല്ലേ ശ്രീമതി എന്ന് ഉപദേശിച്ചിട്ടാണ് മുഖ്യമന്ത്രി അമേരിക്കയ്ക്ക് പോയിരിക്കുന്നത്.

വിദ്യയുടെ കാര്യത്തില്‍ കൂടുതല്‍ സംസാരം വേണ്ട മാധ്യമങ്ങളുടെ മുന്‍പില്‍ ഏറെ കരുതലോടെ സംസാരിക്കണം ചോദ്യങ്ങള്‍ക്ക് ഒഴിഞ്ഞുമാറിയാല്‍ അത്രയും നല്ലതെന്ന തീരുമാനം സിപിഎം എടുത്തിരിക്കുമ്പോഴാണ് ശ്രീമതി വക പോസ്റ്റ്. തീര്‍ന്നില്ലെ എല്ലാം ഗോവിന്ദന്‍ കലിപ്പിലാണ്. ഇട്ട പോസ്റ്റ് മുക്കാനും വയ്യ ഗോവിന്ദന്റെ മുന്‍പില്‍ ചെന്ന് പെടാനും പറ്റില്ല. അതാണിപ്പോള്‍ പികെ ശ്രീമതിയുടെ അവസ്ഥ. മുന്‍പ് എകെജി സെന്ററില്‍ പടക്കമേറ് നടന്നപ്പോള്‍ സംഭവം ട്രോളിലേക്ക് എത്തിച്ചതും ശ്രീമതി ടീച്ചര്‍ തന്നെ ആയിരുന്നു. അന്നത്തെ ടീച്ചറിന്റെ ഡയലോഗ് മലയാളി ഒരിക്കലും മറക്കില്ല. എന്നാലും ഒന്നൂടെ ഞാന്‍ ഓര്‍മ്മിപ്പിക്കാം.

ഇടിവെട്ടുന്നതിനുമപ്പുറം, കെട്ടിടം തകരുന്ന പോലുള്ള ശബ്ദം. പുസ്തകം വായിക്കുന്നതിനിടെ ശബ്ദത്തിന്റെ മുഴക്കം കൊണ്ട് ഞാനൊന്ന് ഇളകിപ്പോയി. ബോംബേറാണ് നടന്നത്. ശ്രീമതിയുടെ പ്രസ്താവനയോടെ സിപിഎം അങ്ങിളകിയില്ലെ. പിന്നെ കണ്ടത് കേരളമൊട്ടാകെ സി.പി.എമ്മിന്റെ പ്രതിഷേധമാണ്. ബോംബേറ് നടന്നൂവന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തതിന് കണക്കില്ല. നഗരവും ഗ്രാമങ്ങളുമെല്ലാം പ്രതിഷേധക്കടലായി. കോണ്‍ഗ്രസ്സകാരാണ് ചെയ്തതെന്ന ആരോപണമുയര്‍ത്താന്‍ എല്‍ഡിഎഫ് കണ്‍വീനിര്‍ ഇ.പി ജയരാജന് മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇത് പ്രതിഷേധത്തിന് എണ്ണയൊഴിക്കുയും ചെയ്തു. പക്ഷെ പിന്നീട് ബോംബല്ല പടക്കമാണ് എറിഞ്ഞതെന്ന സത്യാവസ്ഥ പുറത്ത് വന്നു. ഇതോടെ ശ്രീമതി വെട്ടിലായി. ഒരു തോട്ട വീണ് പൊട്ടിയതിനാണോ ശ്രീമതി എകെജി ഭവന്‍ മുഴുവന്‍ കുലുങ്ങിയതും നിങ്ങള്‍ ഇളകിയതെന്ന ചോദ്യവും ട്രോളും വന്നു. ഇപ്പോള്‍ വീണ്ടും സിപിഎമ്മിനെ കുടുക്കി മണ്ടത്തരം കാണിച്ചിരിക്കുകയാണ് ശ്രീമതി ടീച്ചര്‍.

എന്നാലും എന്റെ വിദ്യേ എന്നെ വിളിച്ചു പക്ഷെ വിളി കേട്ടത് സോഷ്യല്‍മീഡിയ. പിന്നെ പറയണോ അവരെടുത്ത് ഉടുത്തു. എന്നാലും എന്റെ വിദ്യേ എന്തിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വേണമെങ്കില്‍ ഒര്‍ജിനല്‍ ഞങ്ങള്‍ ഉണ്ടാക്കി തരുമായിരുന്നല്ലോ. എന്നായിരിക്കും ശ്രീമതി ടീച്ചര്‍ ഉദ്ദേശിച്ചത്. എസ്എഫ്‌ഐയിലേക്ക് കൂടുതല്‍ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നതിന്റെ കാരണം ഇതാണ് നന്ദി വേണം ടീച്ചര്‍ നന്ദി വേണം. വര്‍ഷങ്ങള്‍ പിന്നിലേക്ക് പോയാല്‍ ടീച്ചറും പെട്ട് പോകും. മിണ്ടാതിരുന്നോ അതല്ലെ നല്ലത്. മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ സ്വന്തം അണ്ണാക്കിലേക്ക് തന്നെ വീഴും പറഞ്ഞേക്കാം. ടീച്ചറെ വിദ്യയുടെ വേലത്തരങ്ങളുടെ തീവ്രത ഒന്നളക്കാമോ. അതിനുള്ള മെഷീന്‍ ടീച്ചറിന്റെ കൈവശം ഉണ്ടോ. എന്നാലും എന്റെ വിദ്യേ കക്കാന്‍ മാത്രം പഠിച്ചാല്‍ മതിയോ നില്‍ക്കാനും പഠിക്കണ്ടെ. ശ്രീമതിയോട് ചോദിക്കണ്ടെ അതിനുള്ള വഴികള്‍ പറഞ്ഞ് തരില്ലെ.

ടീച്ചര്‍ നല്ല കലിപ്പിലാണ് വിദേശത്തേക്ക് കൊണ്ടുപോകാത്ത ദേഷ്യം ഇങ്ങനങ്ങ് തീര്‍ത്തതാണ്. അല്ലെങ്കില്‍ അസ്ഥാനത്ത് കേറി ഇങ്ങനെ പോസ്റ്റിടല്ലല്ലോ. എന്നാലും ടീച്ചറെ ഇത്രയും വേണ്ടായിരുന്നു. ക്യാപ്‌സൂള്‍ വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കമായിരുന്നു. പാര്‍ട്ടി കമ്മീഷന്‍,പോലീസ്,കോടതി,വിധി ഇതെല്ലാം കഴിഞ്ഞ ശേഷം മതിയായിരുന്നു പ്രതികരണം. ഇമ്മാതിരി ട്രോല്‍ പിണറായി വിജയനെതിരെ അച്ചുമാമന്‍ പോലും നടത്തിയിട്ടില്ല. പക്ഷെ സിപിഎമ്മുകാരെല്ലാം വിദ്യയെ കൈവിട്ടിട്ടുണ്ട്. പിഎം ആര്‍ഷോയെ ചേര്‍ത്തുപിടിച്ച ആ കരുതല്‍ വിദ്യയുടെ കാര്യത്തില്‍ നേതാക്കന്മാര്‍ കാണിക്കുന്നില്ല. അതെന്താ വിദ്യ അച്യുതാന്ദന്‍ ഗ്രൂപ്പാണോ എന്ന ചോദ്യം പിണറായി കൂട്ടത്തിന് നേരെ ഉയര്‍ന്നിരിക്കുന്നത്. അല്ല ടീച്ചറെ വിദ്യയുടെ വേലത്തരങ്ങള്‍ കണ്ടിട്ടാണോ അപ്പോള്‍ തന്നെ പിടിച്ചൊരു അവാര്‍ഡും കൊടുത്തത്. എന്തായാലും 2023ലെ മുന്തിയ പോസ്റ്റ് എന്നാലും എന്റെ വിദ്യേ. അത് ശ്രീമതി ടീച്ചറില്‍ നിന്നാകുമ്പോള്‍ മധുരമേറുന്നു. പോസ്റ്റിട്ട ടീച്ചര്‍ തിരികെ ഭൂമിയില്‍ എത്തിയോ എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. എന്നാലും എന്റെ ശ്രീമതി ടീച്ചറെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends