എകെജി കാവിലെ യഥാര്‍ത്ഥ ലേഡി ഗുണ്ട വിദ്യയാണ്;വെറുതെ ചിന്താ ജെറോമിനെ തെറ്റിദ്ധരിച്ചു,വ്യാജ സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പാട് മാത്രമല്ല തീയിടലിലും ചേച്ചി കഴിവ് തെളിയിച്ചു,മാര്‍ക്ക് തരാത്തതിന് അദ്ധ്യാപികയുടെ കാറങ്ങ് കത്തിച്ചു,കെ കത്തിക്കല്‍ ഇവരുടെ കുത്തകയാണല്ലോ

എന്നാലും എന്റെ വിദ്യേ. അപ്പോള്‍ എകെജി കാവിലെ യഥാര്‍ത്ഥ ഗുണ്ടി ചിന്ത ജെറോം അല്ല വിദ്യേച്ചിയാണ്. കോപ്പിയടി വ്യാജ സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പാട് മാത്രമല്ല കാര്‍ കത്തിക്കാനും വിദ്യ. അതും അദ്ധ്യാപികയുടെ കാര്‍ കത്തിച്ച സംഭവത്തിലും വിദ്യയ്ക്ക് പങ്കെന്ന് ആരോപണം. എന്റെ ആരോപണം അല്ല കെഎസ്‌യു ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പയ്യന്നൂര്‍ കോളേജിലെ അദ്ധ്യാപികയുടെ കാര്‍ കത്തിച്ചതില്‍ വിദ്യക്ക് പങ്കുണ്ടെന്നാണ് വിവരം. കേസ് അട്ടിമറിച്ചുവെന്നും കെഎസ്‌യു വ്യക്തമാക്കുന്നു. ഗസ്റ്റ് ലക്ചററാകാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മുന്‍ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യയുടെ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. കാര്‍ കത്തിച്ചത്തില്‍ വിദ്യക്ക് പങ്കുണ്ടെന്ന് കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട് അധ്യാപികയുമായി വിദ്യ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പ്രതികാരമെന്ന നിലയിലാണ് വീട്ടില്‍ പാര്‍ക്ക് ചെയ്ത കാര്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കത്തിച്ചത്. അന്വേഷണം പോലീസ് അട്ടിമറിച്ചെന്നും പയ്യന്നൂര്‍ കോളേജില്‍ സഹപാഠിയായിരുന്ന ഷമ്മാസ് ആരോപിച്ചു.
'പയ്യന്നൂര്‍ കോളേജില്‍ എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകയും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറുമായിരുന്നു വിദ്യ. ഇന്റേണല്‍മാര്‍ക്ക് കുറച്ചു എന്നതിന്റെ പേരില്‍ വിദ്യ അധ്യാപികയുമായി തര്‍ക്കിച്ചിരുന്നു. വലിയ കോലാഹലങ്ങളും ബഹളങ്ങളുമുണ്ടായി. അധ്യാപികയുടെ കാറില്‍ ആദ്യം കല്ലെടുത്തിടുകയും പിന്നീട് കാറിന് തീവെക്കുകയും വീടിനുള്‍പ്പെടെ തീപ്പിടിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. അന്ന് മറ്റ് അധ്യാപകര്‍ക്കുള്‍പ്പെടെ വലിയ ഭീഷണിയുണ്ടായിരുന്നു. എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി നേതാക്കളടക്കം പ്രതിക്കൂട്ടിലാവുന്ന സംഭവം ഉണ്ടായിരുന്നു', മുഹമ്മദ് ഷമ്മാസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
2016 ലാണ് സംഭവം. വിദ്യയ്ക്ക് പത്തില്‍ എട്ടുമാര്‍ക്കായിരുന്നു ഇന്റേണലായി നല്‍കിയത്. മുഴുവന്‍മാര്‍ക്കും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യ അധ്യാപികയുമായി തര്‍ക്കിച്ചത്. തുടര്‍ന്ന് സംഭവത്തില്‍ പ്രതിഷേധവുമായി എസ്.എഫ്.ഐ. രംഗത്തെത്തി. അതേവര്‍ഷം മേയ് 26നാണ് അധ്യാപികയുടെ പയ്യന്നൂരിലെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിച്ചത്. മറ്റൊരു അധ്യാപകന്റെ കാറും സമാനമായി തീവെച്ച് നശിപ്പിച്ചിരുന്നു.
പോലീസ് കേസെടുത്തിരുന്നെങ്കിലും പ്രതികളുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായില്ലെന്ന് കെ.എസ്.യു. ആരോപിക്കുന്നു. കേസ് അട്ടിമറിച്ചുവെന്നാണ് ആരോപണം.
വിദ്യയെ പാര്‍ട്ടി കൈവിട്ടിരിക്കുകയാണ്. പുറമേ കൈവിട്ടെന്ന് പറഞ്ഞെങ്കിലും അടിയൊഴുക്ക് നടക്കും ഊരിയെടുക്കാന്‍ പാര്‍ട്ടി കളിക്കുകയും ചെയ്യും. വിദ്യയെ സംരക്ഷിക്കില്ലെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. വ്യാജ രേഖ ചമച്ചതിലൂടെ വിദ്യ ചെയ്തത് വലിയ തെറ്റാണെന്ന ബോധ്യത്തിലാണ് സിപിഎം. പാര്‍ട്ടി സെക്രട്ടറി മുതല്‍ ഒരു നേതാവും വിദ്യയെ പിന്തുണച്ച് എത്തിയില്ല. അതിനിടെയാണ് എന്നാലും എന്റെ വിദ്യ എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പി.കെ. ശ്രീമതി രംഗത്തു വന്നത്. വിദ്യ തനിക്ക് അറിയാവുന്ന കുട്ടിയാണെന്നും പിഎച്ച്ഡിക്ക് ആശംസ പറഞ്ഞയച്ച ഒരാള്‍ ഇങ്ങനെ ചെയ്തുവെന്നതില്‍ വിഷമമുണ്ടെന്നും പി.കെ.ശ്രീമതി പറഞ്ഞു.
പി.കെശ്രീമതി വിഷമം രേഖപ്പടുത്തി കൊണ്ടിട്ട ഫേയ്‌സ്ബുക്ക് പോസ്റ്റിനെ ട്രോളന്‍മാരും വെറുതെ വിട്ടില്ല. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സമ്മേളനത്തില്‍ മികച്ച കഥയ്ക്കുള്ള പുരസ്‌ക്കാരം വിദ്യയ്ക്ക് പി.കെ.ശ്രീമതി നല്‍കുന്ന ചിത്രമാണ് മറുപടിയായി എത്തിയത്. മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ കെ.വിദ്യയ്‌ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തതിലൂടെ പഴയ എസ്എഫ്‌ഐ പ്രവര്‍ത്തകയോടുള്ള സര്‍ക്കാര്‍ സമീപനം വ്യക്തമാക്കിയെങ്കിലും അറസ്റ്റിലേക്കു പോകാത്തതില്‍ പ്രതിപക്ഷം ദുരൂഹത സംശയിക്കുന്നുണ്ട്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ചുള്ള പരാതിയില്‍ പരിശോധന നടത്താന്‍ സര്‍വകലാശാല തീരുമാനിച്ചിരിക്കുമ്പോഴാണ് പാര്‍ട്ടിയും കൈവിടുന്നു എന്ന സൂചന നേതാക്കള്‍ പ്രതികരണത്തിലൂടെ നല്‍കുന്നത്
https://www.facebook.com/Malayalivartha























