ഇടുക്കിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഓണ്‍ലൈന്‍ ഗെയിമാണെന്ന പ്രചാരണം തള്ളി പൊലീസ്. കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് അത്തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രണയത്തകര്‍ച്ചയെ തുടര്‍ന്നുണ്ടായ മനപ്രയാസത്തില്‍ ഏറെ നാളുകളായി പതിനേഴുകാരന്‍ സ്‌കൂളില്‍ പോയിരുന്നില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ ബൈക്ക് വാങ്ങിത്തരാത്തതിന് വീട്ടില്‍ വഴക്കുണ്ടാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണോ ജീവനൊടുക്കാന്‍ കാരണമെന്ന് വ്യക്തമല്ല. ഇന്നലെയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച കമ്പംമെട്ട് പോത്തിന്‍കണ്ടത്ത് ഒരു പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. ഇന്നലെ ജീവനൊടുക്കിയ കുട്ടിയുടെ സഹപാഠിയായിരുന്നു അത്. ഈ കുട്ടിയുടെ മരണത്തിലും ഓണ്‍ലൈന്‍ ഗെയിമാണെന്ന രീതിയില്‍ പ്രചാരണമുണ്ടായിരുന്നു. കുട്ടിയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമൊക്കെ ഫോറന്‍സിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























