അടുത്ത മണിക്കൂറുകളിൽ കാലവർഷം കൂടുതൽപ്രദേശങ്ങളിലേക്ക് വ്യാപിക്കും; 24 മണിക്കൂറിൽ കേരളത്തിൽ വ്യാപക മഴ പെയ്യും;10 ജില്ലകൾക്ക് മഴ മുന്നറിയിപ്പ്; ഒമ്പത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

ഒടുവിൽ മലയാളികളുടെ കാത്തിരിപ്പിനും വേവലാതികൾക്കും അവസാനം. കാത്തിരുന്ന് കാത്തിരുന്ന് ഇപ്പോൾ ഇതാ കാലവർഷം കേരളത്തിൽ എത്തിയിരിക്കുകയാണ്. കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് തന്നെയാണ് കാലവർഷമെത്തിയെന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തിന്റെ മിക്ക പ്രദേശങ്ങളിലും.
അടുത്ത മണിക്കൂറുകളിൽ കാലവർഷം കൂടുതൽപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് അറിയിച്ചു. മാത്രമല്ല 24 മണിക്കൂറിൽ കേരളത്തിൽ വ്യാപക മഴ പെയ്യും. 10 ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് . ഒമ്പത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് .
കോഴിക്കോട് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. ജൂണ്‍ ഒമ്പതിന് എട്ട് ജില്ലകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട് . 10ന് അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ് ഉണ്ട്.
ജൂണ്‍ നാലിന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍, മൂന്ന് ദിവസം കഴിഞ്ഞാണ് എത്തിയത്. കേരളത്തില്‍ ശരാശരി മഴ കിട്ടുന്നതിനുള്ള എല്ലാ അന്തരീക്ഷ ഘടകങ്ങളും അനകൂലമാണെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത് . മധ്യ-കിഴക്കൻ അറബിക്കടലിൽ വീശുന്ന ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്രമായി വടക്ക് ദിശയിൽ സഞ്ചരിക്കുന്നുണ്ട് .
നിലവിൽ ഗോവ തീരത്ത് നിന്ന് 860 കി.മീ അകലെയായുള്ള ബിപോർജോയ് ചുഴലിക്കാറ്റിന് മണിക്കൂറിൽ 160 കി.മീറ്റാണ് വേഗം. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യത. ജൂൺ 8 മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
https://www.facebook.com/Malayalivartha























