ഭാര്യ ആത്മഹത്യ ചെയ്തു; അച്ഛൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; മകളെ വെട്ടി കൊലപ്പെടുത്തി; കൊച്ചു മകൾ പോയതറിയാതെ അമ്മൂമ്മ ആശുപത്രിയിൽ; മഹേഷിന്റെ ജീവിതം

അച്ഛന്റെ വെട്ടേറ്റ കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിലായിരുന്നു. ബഹളം കേട്ട് പ്രതിയുടെ 'അമ്മ ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്നെത്തി മഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റു. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴു കാട്ടി ആക്രമിക്കാനും മഹേഷ് ശ്രമം നടത്തി. ഇപ്പോൾ ഇതാ ഈ സംഭവത്തിൽ പ്രതിയുടെ അയൽവാസിയും,നാട്ടുകാരനും,വളരെ വർഷങ്ങളായി അടുത്ത് അറിയാവുന്ന ഈ അച്ഛനെയും മകളെയും അറിയാവുന്ന അഡ്വക്കേറ്റ് അരുൺ കൂടുതൽ വിവരങ്ങൾ മലയാളിവർത്ത ഫോക്കസിനോട് പ്രതിക്കരിച്ചിരിക്കുകയാണ്; അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം;
https://www.facebook.com/Malayalivartha























