തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ ഹോട്ടല്‍മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ ഹോട്ടല്‍മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള മലബാര്‍ ടവര്‍ ലോഡ്ജിലാണ് ഇവരെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റര്‍, ഭാര്യ സുനി പീറ്റര്‍, മകള്‍ ഐറിന്‍ എന്നിവരാണ് മരിച്ചത്. തൃപ്പൂണിത്തുറ സ്വദേശിയെന്നാണ് മരിച്ച സ്ത്രീയുടെ വിലാസത്തിലുള്ളത്.
സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കുടുംബം സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും ഒടുവില്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. കഴിഞ്ഞ നാലാം തിയ്യതിയാണ് മൂന്നംഗ കുടുംബം തൃശൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. ഇന്നലെ രാത്രി 11.45 ന് ചെക്ക് ഔട്ട് ചെയ്യുമെന്നായിരുന്നു ജീവനക്കാരെ കുടുംബം അറിയിച്ചിരുന്നത്. റൂം തുറക്കാതായതോടെ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ കുത്തിത്തുറന്ന് പരിശോധിച്ചപ്പോഴാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























