ബാര്‍ കോഴകേസില്‍ അന്തിമ റിപ്പോര്‍ട്ട് അടുത്തമാസം 25ന് മുന്‍പായി സമര്‍പ്പിക്കും, ആരോപണം തെളിയിക്കാന്‍ വേണ്ട രേഖകള്‍ കിട്ടിയിട്ടില്ല

ബാര്‍ കോഴകേസില്‍ കെ.എം. മാണിക്കും, കെ. ബാബുവിനും എതിരായ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് അടുത്തമാസം 25ന് മുന്‍പായി സമര്‍പ്പിക്കും. കെ.എം. മാണിക്കും, കെ. ബാബുവിനുമെതിരെയുള്ള ആരോപണം തെളിയിക്കാന്‍ വേണ്ട രേഖകള്‍ കിട്ടിയിട്ടില്ല എന്നാണ് ഇതുവരെ പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നിയമസഭ സമ്മേളനത്തിലുടനീളം പ്രതിപക്ഷം ബാര്‍ കോഴ കേസ് ഉയര്‍ത്തിയതിനാല്‍ അന്തിമ റിപ്പോര്‍ട്ട് അതിവേഗം സമര്‍പ്പിക്കുവാന്‍ ആഭ്യന്തരവകുപ്പ് വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അന്തിമ റിപ്പോര്‍ട്ടില്‍ മാണിയുടെ നിരപരാധിത്വം തെളിഞ്ഞാല്‍ മന്ത്രി സഭയിലേക്ക് അദ്ദേഹത്തെ മടക്കികൊണ്ടുവരാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ്സ് ആരംഭിച്ചു കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും മാണിയുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. മാണിയുടെ വിശ്വസ്തനായ തോമസ് ഉണ്ണിയാടനും നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. കാര്യങ്ങള്‍ അനുകൂലമായാല്‍ ഫെബ്രുവരിയില്‍ തന്നെമാണി മന്ത്രിസഭയിലേക്ക് തിരികെയെത്തും. തിരികെ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് മാണി പറയുന്നുണ്ടെങ്കിലും പാര്‍ട്ടിക്കേറ്റ കളങ്കം അവസാനിപ്പിക്കാന്‍ മന്ത്രിസഭാ പുന:പ്രവേശനം അനിവാര്യമാണെന്നാണ് കേരളകോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.
ധനകാര്യവകുപ്പിന്റെ പല സുപ്രധാന തീരുമാനങ്ങളും മുഖ്യമന്ത്രി ഇപ്പോള്‍ കൈക്കൊള്ളുന്നത് മാണിയുടെ കൂടി അഭിപ്രായം മാനിച്ചാണ് എന്നത് അദ്ദേഹത്തിന്റെ മടങ്ങിവരവിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. ഇതിനിടയില്‍ ബാബുവിനെതിരായ ആരോപണങ്ങളില്‍ നിന്ന് ബിജുരമേശ് പിന്‍മാറിയത് അണിയറയില്‍ അരങ്ങേറിയ ഒത്തു തീര്‍പ്പ് വ്യവസ്ഥയുടെ ഭാഗമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ബിജു രമേശ് മൊഴിമാറ്റിയാല്‍ ബാബുവിനെതിരെയുള്ള കേസും അസാധുവാകും.
പൊതു തെരെഞ്ഞെടുപ്പിന് ഏതാനും മാസം മാത്രം അകലെ നില്‍ക്കെ വിവാദകേസുകളുടെ നടപടിക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുവാനാണ് ആഭ്യന്തരവകുപ്പ് നടപടി കൈക്കൊള്ളുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha