52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ .... നിരോധനം ലംഘിക്കുന്ന വള്ളങ്ങളെയും ബോട്ടുകളെയും കൈയ്യോടെ പിടികൂടാനൊരുങ്ങി ഫിഷറീസ് വകുപ്പ്

52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കെ, നിരോധനം ലംഘിക്കുന്ന വള്ളങ്ങളെയും ബോട്ടുകളെയും കൈയ്യോടെ പിടികൂടാന്‍ ഫിഷറീസ് വകുപ്പ് .
മത്സ്യക്ഷാമത്തിനൊപ്പം ട്രോളിംഗ് നിരോധനവും കൂടി വന്നതോടെ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ദുരിതത്തിലാകും.
നിരോധന കാലയളവില്‍ ജില്ലയിലെ 100ല്‍ അധികം ബോട്ടുകളും 4000 ഓളം ഔട്ട് ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങളും ഹാര്‍ബറുകളില്‍ വിശ്രമത്തിലാകുന്നതോടെ അരലക്ഷത്തോളം കുടുംബങ്ങളാകും ദുരിതത്തിലാകുക.
നിരോധനം തുടങ്ങുന്നതിന് മുമ്പ് അന്യസംസ്ഥാന ബോട്ടുകള്‍ കേരളതീരം വിട്ടുപോകണമെന്ന് ഫിഷറീസ് വകുപ്പ് ഒരാഴ്ച മുമ്പ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ല.
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും തീരദേശ പൊലീസിന്റെയും നേതൃത്വത്തില്‍ പട്രോളിംഗ് ശക്തമാക്കുകയും ചെയ്യും.
ട്രോളിംഗ് നിരോധന കാലയളവില്‍ തൊഴില്‍ നഷ്ടമാകുന്ന തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ചെറുവള്ളങ്ങളില്‍ ഉപരിതലത്തിലുള്ള മത്സ്യബന്ധനമാണ് ആകെ പ്രതീക്ഷയുള്ളത്. പൊന്തു വള്ളങ്ങളും ചെറുവള്ളങ്ങളും നിരോധിത പട്ടികയില്‍ ഇടംപിടിക്കാത്തത് ഏറെ ആശ്വാസമാണ്.
"
https://www.facebook.com/Malayalivartha























