ടിപ്പര്‍ ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് ഹാന്‍ഡില്‍ ടിപ്പറിന്റെ വശത്ത് തട്ടി നിയന്ത്രണം വിട്ട് റോഡില്‍ തെറിച്ചുവീണ യുവാവിന് ദാരുണാന്ത്യം

ടിപ്പര്‍ ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് ഹാന്‍ഡില്‍ ടിപ്പറിന്റെ വശത്ത് തട്ടി നിയന്ത്രണം വിട്ട് റോഡില്‍ തെറിച്ചുവീണ യുവാവാണ് മരിച്ചത്. നെടുമങ്ങാട് ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പേരില നെടിയവേങ്കാട് വീട്ടില്‍ ജോയി(31) ആണ് മരിച്ചത്.
നെടുമങ്ങാട് - വെമ്പായം റോഡില്‍ മേലെതേക്കടയ്ക്ക് സമീപത്തായി വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 മണിയോടെയാണ് സംഭവം നടന്നത്. ടിപ്പര്‍ ലോറിയെ മറികടക്കുന്നതിനിടെ ജോയി സഞ്ചരിച്ച ബൈക്കിന്റെ ഹാന്‍ഡില്‍ ടിപ്പറിന്റെ വശത്തു തട്ടുകയായിരുന്നു.
തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്കില്‍ നിന്നും ജോയി തെറിച്ച് ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ടായിരുന്നു മരണം സംഭവിച്ചത്. കേസെടുത്ത് നെടുമങ്ങാട് പൊലീസ് .
https://www.facebook.com/Malayalivartha























