ക്ഷേമ പെന്‍ഷന്‍ വിതരണം ഭാഗികമായി മാത്രം ആരംഭിച്ചു...സഹകരണ ബാങ്കുകളില്‍ ഫണ്ട് എത്തുന്ന മുറയ്ക്കു പെന്‍ഷന്‍ വിതരണം തുടങ്ങും

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നലെ തുടങ്ങുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം സഹകരണ ബാങ്കുകളിലും ഫണ്ട് എത്താത്ത സാഹചര്യത്തില്‍ പെന്‍ഷന്‍ വിതരണം ഭാഗികമായി മാത്രം ആരംഭിക്കാനേ കഴിഞ്ഞുള്ളു. സഹകരണ ബാങ്കുകളില്‍ ഫണ്ട് എത്തുന്ന മുറയ്ക്കു പെന്‍ഷന്‍ വിതരണം തുടങ്ങും.പെന്‍ഷന്‍ തുക വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളാണു പ്രധാനമായി ഇന്ന് പൂര്‍ത്തിയാക്കിയത്. അടുത്ത ദിവസങ്ങളില്‍ മാത്രമേ ക്ഷേമ പെന്‍ഷന്‍ വിതരണം പൂര്‍ണതോതിലാകുകയുള്ളുവെന്നു ധന വകുപ്പു അധികൃതര്‍ അറിയിച്ചു.
മൂന്നു മാസത്തെ കുടിശികയില്‍ നിന്ന് ഒരു മാസത്തെ ക്ഷേമ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. അടുത്ത 15നകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയായേക്കും.
"
https://www.facebook.com/Malayalivartha























