വെള്ളറടയില്‍ ഹെല്‍മെറ്റ് കൊണ്ട് മധ്യവയസ്‌കനെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതിയെ കണ്ടെത്താനുള്ള ഊര്‍ജ്ജിത അന്വേഷണത്തില്‍ പോലീസ്

വെള്ളറടയില്‍ ഹെല്‍മെറ്റ് കൊണ്ട് മധ്യവയസ്‌കനെ തലക്കടിച്ച് കൊലപ്പെടുത്തി. മലയിന്‍കാവ് സ്വദേശി ശാന്തകുമാര്‍ (48) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതി അക്കാനി മണിയനെ കണ്ടെത്താനായുള്ള ഊര്‍ജ്ജിത അന്വേഷണത്തിലാണെന്ന് വെള്ളറട പൊലിസ് അന്വേഷണം വ്യക്തമാക്കി.
ശനിയാഴ്ചയായിരുന്നു അക്കാനി മണിയന്‍ ഹെല്‍മറ്റ് കൊണ്ട് ശാന്തകുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചത്. അന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശാന്തകുമാറിന്റെ ജീവന്‍ രക്ഷിക്കാനായി ഏഴ് നാളായി നടത്തിയ ശ്രമം വിഫലമാകുകയായിരുന്നു.
ചികിത്സയിലിരിക്കേ ഇന്നലെ വൈകിട്ടോടെയാണ് ശാന്തകുമാര്‍ മരണത്തിന് കീഴടങ്ങിയത്. ക്രൂരമായ ആക്രമണത്തിന്റെ കാരണം എന്താണെന്ന് ഇനിയും അറിവായിട്ടില്ല.
"
https://www.facebook.com/Malayalivartha























