സാമൂഹികസുരക്ഷാ പെന്‍ഷന്‍ മസ്റ്ററിങ്ങിന് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി

സാമൂഹികസുരക്ഷാ പെന്‍ഷന്‍ മസ്റ്ററിങ്ങിന് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. സാമൂഹികസുരക്ഷാ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിമാത്രം ബയോമെട്രിക് മസ്റ്ററിങ് നടത്തേണ്ടതാണ് എന്ന സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ച്ച് 28-ലെ ഉത്തരവാണ് കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നത്.
മസ്റ്ററിങ് ഡിസംബറില്‍ കഴിഞ്ഞതാണെന്നതും അനുബന്ധ രേഖകളാണ് ഇനി അപ്ലോഡ്‌ചെയ്യേണ്ടത് എന്നതും കണക്കിലെടുത്താണ് ജസ്റ്റിസ് വിജു എബ്രഹാം സ്റ്റേ നീക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവിനെതിരെ സിഎസ് സി നടത്തിപ്പുകാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം മസ്റ്ററിങ്ങിന് സിഎസ്‌സികള്‍ക്കും അക്ഷയ സെന്ററുകള്‍ക്കും തുല്യപരിഗണന നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.ഹര്‍ജി 10 ദിവസത്തിനുശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നതാണ്.
https://www.facebook.com/Malayalivartha























