Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഒഡീഷക്കാരായ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ച സ്ഥലത്ത് നടന്ന കൊലപാതകം.. പാചകക്കാരനെ വഴക്കു പറഞ്ഞ വിരോധം , കഠിനംകുളം ബിപിന്‍ മഹാപാത്ര കൊലക്കേസ് പ്രതി ബലിയാ നായക്കിനെ കോടതി നേരിട്ടു ചോദ്യം ചെയ്തു, കസ്റ്റഡിയില്‍ കഴിഞ്ഞാണ് വിചാരണ, ജാമ്യമില്ല

09 JUNE 2023 12:25 PM IST
മലയാളി വാര്‍ത്ത

കഠിനംകുളത്ത് ഒഡീഷ സ്വദേശി ബിപിന്‍ മഹാപാത്രയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ബലിയാ നായക്കിനെ കോടതി നേരിട്ടു ചോദ്യം ചെയ്തു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിക്കൂട്ടില്‍ നിന്ന പ്രതിയെ ഡയസിന് സമീപം വിളിച്ചു വരുത്തി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്.

വിചാരണയില്‍ നടന്ന സാക്ഷി വിസ്താരത്തില്‍ കോടതി മുമ്പാകെ വന്ന പ്രതിയെ കുറ്റപ്പെടുന്ന 16 വായ് മൊഴിതെളിവുകളുടെയും 22 രേഖാമൂലമുള്ള തെളിവുകളുടെയും തെളിവില്‍ സ്വീകരിച്ച 7 തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തില്‍ കോടതി നേരിട്ട് തയ്യാറാക്കിയ ചോദ്യാവലി പ്രകാരമാണ് പ്രതിയെ ചോദ്യം ചെയ്തത്. ജാമ്യം നിരസിക്കപ്പെട്ട് തടവറക്കുള്ളില്‍ കഴിയുന്ന പ്രതിയെ ഹാജരാക്കാന്‍ കോടതി ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറണ്ടുത്തരവ് നല്‍കിയിരുന്നു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരമാണ് പ്രതിയെ ചോദ്യം ചെയ്തത്.


ഒഡീഷ നയാഗര്‍ഹ് ജില്ലയില്‍ ഗോലഗോള ഖണ്ഡുഗ്വാണ്‍ സ്വദേശി അച്യൂത് നായക് മകന്‍ ബിലിയനായക് (26) ആണ് വിചാരണ നേരിട്ടത്.
പ്രതി ഒളിവില്‍ പോകുമെന്ന് നിരീക്ഷിച്ച് പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലിട്ട് വിചാരണ ചെയ്യാന്‍ തലസ്ഥാന വിചാരണ കോടതി ഉത്തരവിട്ടു. പ്രതിക്ക് ജാമ്യം നിരസിച്ച് കല്‍തുറുങ്കിലിട്ടാണ് പ്രതിയെ വിചാരണ ചെയ്തത് . ഗൗരവമേറിയ കുറ്റകൃത്യത്തിലുള്‍പ്പെട്ട അന്യ സംസ്ഥാനക്കാരനായ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ ശിക്ഷ ഭയന്ന് ഒളിവില്‍ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനുമുള്ള സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രതിക്ക് കോടതി ജാമ്യം നിരസിച്ചത്.


ഒഡീഷക്കാരായ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ച മേനംകുളം കഠിനംകുളത്തെ വീട്ടില്‍ 2018 ഡിസംബര്‍ 23 ന് രാത്രി 9.30 മണിക്കാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ബിപിന്‍ മഹാപാത്രയോടും പ്രതി ബിലാ നായക്കിനുമൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി പ്രദിപ്ത കുമാര്‍ ജേന (30) പാചകം ചെയ്യുന്ന ഭക്ഷണം മോശമാണെന്നും സമയത്തിന് ഭക്ഷണം പാചകം ചെയ്യുന്നില്ലായെന്നും പറഞ്ഞ് ബിപിന്‍ പ്രദീപ്ത കുമാറിനെ വഴക്കു പറഞ്ഞതിനെ പ്രതി ബിലാ ചോദ്യം ചെയ്തു. തുടര്‍ന്ന് ബിപിന്‍ പ്രതിയെ ചീത്ത വിളിക്കുകയും ചെകിട്ടത്തടിച്ചതിലുമുള്ള വിരോധത്താല്‍ ബിപിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അടുക്കള മുറിക്കകത്ത് വച്ച് സലാഡിന് ക്യാരറ്റ് അരിഞ്ഞു കൊണ്ടിരുന്ന കത്തികൊണ്ട് ബിപിന്റെ വയറിലും ഇടത് വിലാപ്പുറത്തും നെഞ്ചില്‍ ഇടതു ഭാഗത്തുമായി കുത്തി മാരകമായ പരിക്കുകള്‍ ഏല്‍പ്പിച്ച് കൊലപ്പെടുത്തി കൃത്യ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ പോയി ഒഡീഷയില്‍ ഒരു കെട്ടിട നിര്‍മ്മാണ സൈറ്റിലെ ലേബര്‍ ക്യാമ്പില്‍ ഒളിവില്‍ പാര്‍ത്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.


ബിപിന്റെ ശരീരത്തില്‍ എട്ടോളം മുറിവുകള്‍ ഉണ്ടായിരുന്നതായും അവയില്‍ നെഞ്ച് , വയറ് എന്നിവിടങ്ങളില്‍ ആഴത്തില്‍ ഉണ്ടായ 4 മുറിവുകള്‍ ആണ് മരണകാരണമായതെന്നും കൃത്യ സ്ഥലത്തു നിന്നു വീണ്ടെടുത്ത കത്തി ഉപയോഗിച്ച് പരിക്കുകളേല്‍പ്പിച്ചാല്‍ അത്തരത്തിലുള്ള പരിക്കുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ട് ചെയ്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ഫോറന്‍സിക് അസി.പ്രൊഫസര്‍ ഡോ. സീന. എം. എം. മൊഴി നല്‍കിയിട്ടുണ്ട്.


കൈലി ,കൃത്യ സ്ഥലത്തു നിന്ന് ഫോറന്‍സിക് സയന്റിഫിക് ഓഫീസര്‍ ശേഖരിച്ച രക്തക്കറ പുരണ്ട കോട്ടണ്‍ ഗോസ് , ലോഹ പിടിയുള്ളതും തുരുമ്പെടുത്തതും മൂര്‍ച്ചയേറിയതുമായ കത്തി പരിശോധിച്ചതില്‍ എ ഗ്രൂപ്പ് ഇനത്തില്‍ പെട്ട മനുഷ്യ രക്തമാണ് അവയില്‍ കാണപ്പെട്ടതെന്ന് ഫോറന്‍സിക് ലബോറട്ടറി സെറോളജി ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ വി.ബി. സുനിത ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

കൊല്ലപ്പെട്ട ബിപിന്റെ രക്തസാമ്പിള്‍ പരിശോധിച്ചതില്‍ 100 മി.ലി രക്തത്തില്‍ 54 മില്ലി.ഗ്രാം% ഈഥൈല്‍ ആല്‍ക്കഹോള്‍ സര്‍ട്ടിഫിക്കറ്റ് ചീഫ് കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറി അസി.എക്‌സാമിനര്‍ എം.ആര്‍. യുറേക കണ്ടെത്തി തയ്യാറാക്കിയ കെമിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends