ബസില്‍ കുഴഞ്ഞ് വീണ കോളേജ് അദ്ധ്യാപികയ്ക്ക് രക്ഷകരായത് കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും

ബസില്‍ കുഴഞ്ഞ് വീണ കോളേജ് അദ്ധ്യാപികയ്ക്ക് രക്ഷകരായി കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും. അദ്ധ്യാപിക ബസ്സില്‍ യാത്രചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയായിരുന്നു.
തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ബസ് ആംബുലന്‍സായി മാറിയത്. എറണാകുളം തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തിയ മൂവാറ്റുപുഴ ഡിപ്പോയിലെ ബസിലായിരുന്നു സംഭവം നടന്നത്.
ബസ് കോലഞ്ചേരി ചൂണ്ടിയില്‍ എത്തിയപ്പോഴാണ് തൊടുപുഴയിലെ കോളജിലേക്കു പോകാനായി അദ്ധ്യാപിക ബസില്‍ കയറിയത്. ബസ് ആനിക്കാട് എന്ന സ്ഥലത്തെത്തിയപ്പോഴാണ് അദ്ധ്യാപികയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. ഇക്കാര്യം കണ്ടക്ടര്‍ ശരത് സോമന്‍ ഡ്രൈവര്‍ ടിഎസ് ഇക്ബാലിനെ അറിയിച്ചതോടെ അദ്ധ്യാപികയ്ക്കായി ബസ് ആംബുലന്‍സായി മാറി.
സംഭവത്തില്‍ ബസിലെ സഹയാത്രക്കാരും പിന്‍തുണയുമായി എത്തുകയായിരുന്നു. ബസിലുണ്ടായിരുന്ന തൊടുപുഴ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി കെപി ലിസി അദ്ധ്യാപികയുടെ ബന്ധുക്കള്‍ എത്തും വരെ ആശുപത്രിയില്‍ കൂട്ടിരിക്കാനായി എത്തി. തുടര്‍ന്ന് ബസ് സര്‍വ്വീസ് മുടക്കാതെ തൊടുപുഴയിലേയ്ക്ക് തിരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























