ശോഭനയും അമ്മയും പൊട്ടുമെന്ന് പറഞ്ഞ പടം സൂപ്പര്‍ഹിറ്റ്

മണിച്ചിത്രത്താഴ് സിനിമ വലിയ പരാജയമായിരിക്കും എന്ന് ശോഭനയും അമ്മയും ഷൂട്ടിംഗിന്റെ ആദ്യ ദിവസം പറഞ്ഞിരുന്നു. അതിന് പിന്നിലുള്ള കാരണം ഇതാണ്. സിനിമയുടെ എല്ലാ ഒരുക്കങ്ങളും തുടങ്ങിയിരുന്നു. പക്ഷെ, അവസാന നിമിഷം വന്ന ചില മാറ്റങ്ങളെ തുടര്‍ന്ന് ചിത്രീകരണം നീട്ടിവെയ്ക്കാന്‍ സംവിധായകന്‍ ഫാസില്‍ പറഞ്ഞെങ്കിലും ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റ് പക്കാ ആയതിനാല്‍ നടന്നില്ല. ക്യാമറാമാന്‍ വേണുവും മദ്രാസിലെത്തിയിരുന്നു. ആദ്യ ദിവസം വരുവാനില്ലാരുമീ... എന്ന പാട്ടെടുക്കാന്‍ തീരുമാനിച്ചു.
വലിയ വാതിലുകളുള്ള വീടാണ് വേണ്ടത്. അത് പെട്ടെന്ന് എങ്ങനെ സംഘടിപ്പിക്കും എന്ന ആശങ്കയിലായി ഫാസില്‍. ഉടനെ വേണു പറഞ്ഞു, നിര്‍മാതാവി വാസന്റെ വീട്ടിലേക്ക് പോകാം. അവിടെ പലതരത്തിലുള്ള വലിയ വാതിലുകളുണ്ട്. അങ്ങനെ അവിടെ ചിത്രീകരണം തുടങ്ങി. വരാമെന്ന് പറഞ്ഞ സമയത്ത് ശോഭന വന്നില്ല. കുറേ കഴിഞ്ഞ് പിന്നാമ്പുറത്തൂടെ വന്നു. പാട്ടെടുത്തു. അന്ന് ഷൂട്ട് പാക്ക് അപ്പ് ആയി. വൈകുന്നേരം റൂമില്‍ ചെന്നപ്പോള്‍ ഫാസിലിനോട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞു. വാസന്റെ വീട്ടില്‍ ആദ്യ ദിവസം എടുത്ത പടമൊന്നും ഓടിയിട്ടില്ല. അതുകൊണ്ടാണ് ശോഭന വരാന്‍ വൈകിയത്. ശോഭനയും അമ്മയും ഷൂട്ടിംഗിന് വരില്ലെന്ന നിലപാടിലായിരുന്നെന്നും പറഞ്ഞു.
സംവിധായകനെ വിഷമിപ്പിക്കാതിരിക്കാനാണ് സെറ്റില്‍വെച്ച് ഇക്കാര്യം പറയാഞ്ഞതെന്നും പറഞ്ഞു. എന്നാല്‍ പടം സൂപ്പര്‍ഹിറ്റാകുമെന്നും അതിനായി ഒരു കഥയും പറയാന്‍ ഫാസില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് പറഞ്ഞു. ആ കഥ ഇതാണ്. അന്നക്കിളി എന്ന തമിഴ് സിനിമയുടെ സോംഗ് റിക്കാഡിംഗ് നടക്കുന്നു. ജാനകി നല്ല ഗംഭീരമായി ഒരു പാട്ട് പാടി. എല്ലാവര്‍ക്കും സന്തോഷം. സംഗീത സംവിധായകന്‍ പുതിയ ആളാണ്. പക്ഷെ, പാട്ട് തീര്‍ന്നപ്പോഴാണ് അറിഞ്ഞത്. സൗണ്ട് റെക്കോഡിസ്റ്റ് റെക്കാഡ് ചെയ്യാന്‍ മറന്ന് പോയെന്ന്. അതുകൊണ്ട് ഷൂട്ടിംഗ് നിര്‍ത്തിവെച്ചില്ല. പടം ഇറങ്ങി സൂപ്പര്‍ഹിറ്റായി. പാട്ടുകളും. ആ സംഗീത സംവിധായകനാണ് ഇളയരാജ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha