Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോർക്കിലെത്തി....പുകയും കൂടി..ലോക കേരള സഭ കുളമാകുമോ..? കാട്ടുതീ അണഞ്ഞിട്ടില്ല... പട്ടാപ്പകൽ പോലും ഇരുട്ടുമൂടിയ അവസ്ഥ...പുകപ്രശ്‌നം പൊതുസമ്മേളനത്തിനു മുൻപായി നീങ്ങുമെന്നാണു പ്രതീക്ഷ...

09 JUNE 2023 01:20 PM IST
മലയാളി വാര്‍ത്ത

അങ്ങനെ ലോക കേരള സഭയുടെ അമേരിക്കൻ മേഖലാസമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോർക്കിലെത്തി. കോട്ടും സ്യുട്ടുമൊക്കെ ഇട്ടിട്ടുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്..നോർക്ക ഡയറക്ടർ ഡോ. എം അനിരുദ്ധൻ, സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ നായർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ശേഷം സംഘം ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മാർക്കീ ഹോട്ടലിലേക്ക് പോയി.നാളെ രാവിലെ ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്ക് ക്വീയിൽ ലോക കേരളസഭയുടെ ഔപചാരികമായ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. ശേഷം ന്യൂയോർക്കിലെ 9 / 11 മെമ്മോറിയൽ സന്ദർശിക്കും. യു.എൻ ആസ്ഥാനത്തും മുഖ്യമന്ത്രിയെത്തുന്നുണ്ട്.മറ്റന്നാൾ മാരിയറ്റ് മാർക്ക് ക്വീയിൽ ചേരുന്ന ബിസിനസ് ഇൻവെസ്റ്റ്മെന്റ് മീറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അന്ന് വൈകിട്ട് ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും.തിങ്കളാഴ്‌ച വാഷിംഗ്ടൺ ഡി.സിയിൽ ലോകബാങ്ക് സൗത്ത് ഏഷ്യ മേഖലാ വൈസ് പ്രസിഡന്റ് മാർട്ടിൻ റെയിസറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

ചൊവ്വാഴ്‌ച മാരിലാൻഡ് വേസ്റ്റ് മാനേജ്മെന്റ് സംവിധാനങ്ങൾ നേരിട്ട് സന്ദർശിച്ച് മനസിലാലാക്കുന്ന മുഖ്യമന്ത്രി ബുധനാഴ്ച ഹവാനയിലേക്ക് യാത്ര തിരിക്കും.അതേസമയം, കാനഡയിലെ കനത്ത കാട്ടുതീ കാരണം ന്യൂയോർക്ക് നഗരം പുകയിൽ മൂടിയിരിക്കുകയാണ്.പട്ടാപ്പകൽ പോലും ഇരുട്ടുമൂടിയ അവസ്ഥയിലാണ്. കനത്ത പുക ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് ഭരണകൂടം സൗജന്യമായി മാസ്കുകൾ വിതരണം ചെയ്യുന്നുണ്ട്. മാസ്ക് ധരിച്ചുമാത്രം പുറത്തിറങ്ങിയാൽ മതിയെന്ന് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. ന്യൂയോർക്കിലെ ഇപ്പോഴത്തെ സ്ഥിതി ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്.നാളെയാണു ലോക കേരളസഭയുടെ മേഖലാ സമ്മേളനം. ഉദ്ഘാടന പ്രസംഗത്തിനുശേഷം ചർച്ചകൾ നടക്കും. അവസാനം മുഖ്യമന്ത്രി മറുപടി നൽകും. പ്രത്യേക യൂ ട്യൂബ് ചാനൽ വഴി മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യും. ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും പുകപ്രശ്‌നം പൊതുസമ്മേളനത്തിനു മുൻപായി നീങ്ങുമെന്നാണു പ്രതീക്ഷയെന്നും സംഘാടക സമിതി ചെയർമാൻ കെ.ജി.മന്മഥൻ നായർ പ്രതീക്ഷ പ്രകടിപ്പിച്ചു. അമേരിക്കയിൽ നിന്നും മുഖ്യമന്ത്രി ക്യൂബയിലേക്ക് പോകും.മടക്കയാത്രയിൽ മുഖ്യമന്ത്രി 17നു വൈകിട്ടു ദുബായിൽ ഇറങ്ങും.

 

18നു വൈകിട്ട് 4.30നു ബിസിനസ് ബേയിലെ താജ് ഹോട്ടലിൽ കേരള സ്റ്റാർട്ടപ് മിഷന്റെ സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ മാസം അബുദാബിയിൽ നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ കേന്ദ്രാനുമതി ലഭിക്കാത്തതിനെത്തുടർന്നു മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം റദ്ദാക്കിയിരുന്നു.മടക്കയാത്രയായതിനാൽ ദുബായിൽ ഇറങ്ങുന്നതിനു പ്രത്യേക അനുമതി ആവശ്യമില്ല. 19നു കേരളത്തിലേക്കു മടങ്ങും. മുഖ്യമന്ത്രിയുടെ മകനും കുടുംബവും ഗൾഫിലാണ്. ഇവരുമായും മുഖ്യമന്ത്രി സമയം ചെലവഴിക്കുമെന്നാണ് സൂചന.പതിനൊന്നിന് ബിസിനസ് ഇൻവെസ്റ്റ് മീറ്റിനൊപ്പം സംരംഭകർ, വനിതാ സംരംഭകർ, നിക്ഷേപകർ, പ്രവാസി മലയാളി നേതാക്കൾ എന്നിവരുമായി സംഘം ചർച്ച നടത്തും. വേൾഡ് ട്രേഡ് സെന്റർ ആക്രമണ സ്മാരകം, യു എൻ ആസ്ഥാന സന്ദർശനം എന്നിവയും പട്ടികയിലുണ്ട്. മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ താരനിശ മോഡലിൽ സ്‌പോൺസർഷിപ്പ് കാർഡുകൾ ഇറക്കി പണപ്പിരിവ് നടത്തിയെന്നതടക്കമുള്ള വിവാദങ്ങൾ കത്തി നിൽക്കെയാണ് സംഘത്തിന്റെ യാത്ര.

 

ലോകകേരളസഭാസമ്മേളനം നടക്കാനിരിക്കെ അപ്രതീക്ഷിതമായി പുകയിൽ മൂടി ന്യൂയോർക്ക് നഗരം വാർത്തകളിൽ നിറയുന്നത്. കാനഡയിലെ കാട്ടുതീയിൽ നിന്നാണ് പുക പരന്നത്. എൻ 95 മാസ്‌കുകൾ ധരിക്കാതെ പുറത്തിറങ്ങരുതെന്ന് ഗവർണർ നിർദ്ദേശിച്ചു. തീയണയ്ക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ശ്രമം തുടരുകയാണ്. മുഖ്യമന്ത്രിയുടെ ആദ്യ മൂന്നു ദിവസത്തെ പരിപാടികളും ന്യൂയോർക്കിൽ ആണ്. പ്രധാന പരിപാടികൾ നടക്കുന്ന ശനിയാഴ്ചയ്ക്കു മുൻപ് പുക അടങ്ങുമെന്ന പ്രതീക്ഷയിലാണ് സംഘടകർ അടക്കമുള്ളവർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends