Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വെള്ളായണി കാര്‍ഷിക കോളേജില്‍ ആന്ധ്രാ സ്വദേശിയായ ദീപിക എന്ന ഹോസ്റ്റല്‍ മേറ്റ് വിദ്യാര്‍ത്ഥിനിയെ സഹപാഠി ലോഹിത കെട്ടിയിട്ട് മുഖം പൊള്ളിക്കാന്‍ ശ്രമിക്കുകയും, പൊള്ളലേറ്റ ഭാഗങ്ങളില്‍ മുളക്‌പൊടി വിതറി കഠിന ദേഹോപദ്രവമേല്‍പ്പിച്ച് ക്രൂരമായി പീഡിപ്പിച്ച കേസ്... റിമാന്റില്‍ കഴിയുന്ന പ്രതി സഹപാഠിയായ ഹോസ്റ്റല്‍ റൂം മേറ്റ് ലോഹിതക്ക് ജാമ്യമില്ല, ജാമ്യ ഹര്‍ജി ജില്ലാ കോടതി തള്ളി

09 JUNE 2023 01:41 PM IST
മലയാളി വാര്‍ത്ത

വെള്ളായണി കാര്‍ഷിക കോളേജില്‍ ആന്ധ്രാ സ്വദേശിനിയായ നിര്‍ധന കുടുംബാംഗമായ ദീപിക എന്ന ഹോസ്റ്റല്‍ റൂം മേറ്റ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ സമ്പന്ന കുടുംബാംഗമായ സഹപാഠി ലോഹിത (22) കെട്ടിയിട്ട് ചൂടു പാത്രം വെച്ച് ശരീര ഭാഗങ്ങള്‍ പൊള്ളിക്കുകയും പൊള്ളലേറ്റ ഭാഗങ്ങളില്‍ മുളക്‌പൊടി വിതറി കഠിന ദേഹോപദ്രവമേല്‍പ്പിച്ച് ക്രൂരമായി പീഡിപ്പിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതി സഹപാഠിയായ ഹോസ്റ്റല്‍ റൂം മേറ്റ് ലോഹിത (22) ക്ക് ജാമ്യമില്ല.


തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.വി.ബാലകൃഷ്ണന്‍ തള്ളി ഉത്തരവായി. ഗൗരവമേറിയ കുറ്റകൃത്യത്തിലുള്‍പ്പെട്ട പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ ശിക്ഷ ഭയന്ന് ഒളിവില്‍ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനുമുള്ള സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രതിക്ക് കോടതി ജാമ്യം നിരസിച്ചത്.


ഇത്തരം ഹീനകൃത്യം ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് അത് തെറ്റായ സന്ദേശം നല്‍കും. ഇര അനുഭവിച്ച വേദനയും യാതനകളും പരിഗണിക്കുമ്പോള്‍ വനിതയെന്ന ഇളവ് ഇത്തരം കേസുകളില്‍ അനുവദിക്കാനാവില്ല. ഹീനകൃത്യം ചെയ്ത് കുറച്ചു നാള്‍ ജയിലില്‍ കഴിഞ്ഞ ശേഷം സമൂഹത്തില്‍ സൈ്വര വിഹാരം നടത്താമെന്ന സ്ഥിതി വന്നാല്‍ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ ജില്ലാ കോടതി ചൂണ്ടിക്കാട്ടി.


2023 മെയ് 26 നാണ് കേരള സംസ്ഥാനത്തെ ലജ്ജിപ്പിക്കുന്ന സമാനതകളില്ലാത്ത ക്രൂരത അന്യ സംസ്ഥാനക്കാരിയായ സഹപാഠിയോട് അരങ്ങേറിയത്. 27 ന് അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റില്‍ കഴിയുന്ന ഏക പ്രതി ബി എസ് സി അഗ്രി. നാലാം വര്‍ഷ വിദ്യാര്‍ത്ഥിനി ലോഹിത സമര്‍പ്പിച്ച ജാമ്യ ഹര്‍ജി തള്ളിയ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന്റെ ജാമ്യം നിരസിക്കല്‍ ഉത്തരവുമായാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്. തിരുവല്ലം എസ് എച്ച് ഒ യായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രവീന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശ് ചിറ്റൂര്‍ നാദിയാല കാശിനായകം ക്ഷേത്രത്തിന് സമീപം കൊണ്ടുപ്പള്ളി സ്വദേശിനിയാണ് നിര്‍ധന കുടുംബാംഗമായ ദീപിക.

ക്രൂരതയുടെ വിശദാംശങ്ങള്‍ വിവരിച്ച ദീപികയുടെ പ്രഥമ വിവര മൊഴി പ്രകാരം തയ്യാറാക്കിയ പോലീസ് എഫ് ഐ ആറില്‍ പറയുന്നത് ഇപ്രകാരമാണ്.

സമ്പന്ന കുടുംബാംഗമായ ലോഹിത റൂം മേറ്റായ നിര്‍ദ്ധനയായ ദീപികയെക്കൊണ്ട് പല ജോലികളും ഭീഷണിപ്പെടുത്തി ചെയ്യിക്കുമായിരുന്നു. സഹികെട്ട ദീപിക അനുസരിക്കാന്‍ വിസമ്മതിച്ചതോടെ ലോഹിത ദീപികയെ കൃത്യത്തിന് ഒരു മാസം മുമ്പു മുതല്‍ ശാരീരികമായി ഉപദ്രവിച്ചു വരികയായിരുന്നു. കൊന്നുകളയുമെന്ന് ലോഹിത ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ ദീപിക വിവരം പുറത്തു പറഞ്ഞിഞിരുന്നില്ല.


കറിവച്ച ചൂടു പാത്രം ദീപികയുടെ മുഖത്ത് വയ്ക്കാന്‍ പ്രതി ലോഹിത ശ്രമിച്ചു. തല വെട്ടിച്ച് മാറ്റിയതിനാല്‍ കറിവീണ് ശരീര ഭാഗങ്ങള്‍ പൊള്ളി. വീണ്ടും കറിപ്പാത്രം ചൂടാക്കി വസ്ത്രം മാറ്റി പൊള്ളിച്ചു. പൊള്ളലേറ്റ മുറിവില്‍ പ്രതി ലോഹിത മുളകുപൊടി വിതറി. എന്നതടക്കം എഫ്‌ഐആറിലാണ് ക്രൂരതയുടെ വിവരങ്ങള്‍ ഉള്ളത്.


വെള്ളായണി കാര്‍ഷിക കോളേജില്‍ ആന്ധ്രാ സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കേറ്റത് അതിക്രൂര മര്‍ദ്ദനമെന്ന് എഫ്‌ഐആറില്‍ പറയുന്നു. കസേരയില്‍ ഷാള്‍ കൊണ്ട് കൈകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കറിവച്ച ചൂടു പാത്രം ദീപികയുടെ മുഖത്ത് വയ്ക്കാന്‍ പ്രതി ലോഹിത ശ്രമിച്ചു. തല വെട്ടിച്ച് മാറ്റിയതിനാല്‍ കറിവീണ് ശരീര ഭാഗങ്ങള്‍ പൊള്ളി. വീണ്ടും കറിപ്പാത്രം ചൂടാക്കി വസ്ത്രം മാറ്റി പൊള്ളിച്ചു. പൊള്ളലേറ്റ മുറിവില്‍ പ്രതി ലോഹിത മുളകുപൊടി വിതറി. എന്നതടക്കം എഫ്‌ഐആറിലാണ് ക്രൂരതയുടെ വിവരങ്ങള്‍ ഉള്ളത്.

ദീപികയുടെ അമ്മയെ ഫോണിലൂടെ ചീത്ത പറയുവാന്‍ ലോഹിത ആവശ്യപ്പെട്ടു. ഇത് അനുസരിക്കാത്തതോടെയാണ് അക്രമം തുടങ്ങിയത്.

മെയ് 18ാം തിയതി 10 മണിയോടെ ദീപികയെ ഹോസ്റ്റല്‍ മുറിയില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇടിച്ചു. വേദനകൊണ്ട് നിലവിളിച്ച ദീപികയെ ബലമായി കസേരയിലിരുത്തി, കൈകള്‍ ഷാളുപയോഗിച്ച് കെട്ടിവച്ചി. തക്കാളിക്കറി ഉണ്ടാക്കി വച്ചിരുന്ന പാത്രം മുഖത്ത് വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ദീപിക മുഖം വെട്ടിച്ചു. ഇതോടെ കറി ശരീരത്തിന്റെ പല ഭാഗത്തും വീഴുകയായിരുന്നു. ഇതിന് പിന്നാലെ കറിപ്പാത്രം കൈത്തണ്ടയില്‍ വച്ച് പൊള്ളിച്ചു.

ഇതിന് പിന്നാലെ പാത്രം വീണ്ടും ചൂടാക്കി കുത്തിപ്പിടിച്ച് ഇരുത്തി ധരിച്ചിരുന്ന ടീ ഷര്‍ട്ടിന്റെ പുറക് വശം പൊക്കി മുതുകത്ത് വച്ച് പൊള്ളിച്ചു. പൊള്ളലേറ്റ ഭാഗങ്ങളില്‍ മുളക് പൊട് വാരിയിട്ട ശേഷം വീണ്ടും മര്‍ദ്ദിച്ചു. കെട്ടഴിച്ച് വിട്ടതോടെ ഉപദ്രവിക്കരുതെന്ന് കാലില്‍ വീണ് അപേക്ഷിച്ചതോടെ മുഖത്ത് അടിക്കുകയും സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ്‌ഐആര്‍ വിശദമാക്കുന്നത്. ഐപിസി 342 ( അന്യായ തടങ്കലില്‍ വക്കല്‍) , 323 ( സ്വേച്ഛയാ ദേഹോപദ്രവമേല്‍പ്പിക്കല്‍), 324 ( ആയുധം കൊണ്ടുള്ള ദേഹോപദ്രവമേല്‍പ്പിക്കല്‍) , 326 എ (ആസിഡ് മുതലായവ ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ക്ക് കോടോവൈകല്യമോ പൊള്ളലോ അംഗഭംഗമോ വൈരൂല്യമോ അവശതയോ ഉളവാക്കി സ്വേച്ഛയാ കഠിന ദേഹോപദ്രവം ഏല്‍പ്പിക്കല്‍)
328 ( വിഷം കൊണ്ടോ മറ്റോ ദേഹോപദ്രവമേല്‍പ്പിക്കല്‍), 506 ( ഭീഷണിപ്പെടുത്തിയുള്ള കുറ്റകരമായ ഭയപ്പെടുത്തല്‍) എന്നിവ അടക്കമുള്ള വകുപ്പുകളാണ് ലോഹിതയ്‌ക്കെതിരെ എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends