പതിനാലുകാരിയെ പീഡിപ്പിച്ച് നാലുമാസം ഗര്‍ഭിണിയാക്കിയ കല്ലറ പാങ്ങോട് പോക്‌സോ കേസ്... പ്രതി ഷിനു @ ഉണ്ണിയെ ഹാജരാക്കാന്‍ പോക്‌സോ കോടതി ഉത്തരവ്

പതിനാലുകാരിയെ പീഡിപ്പിച്ച് നാലുമാസം ഗര്‍ഭിണിയാക്കിയ കല്ലറ പാങ്ങോട് പോക്‌സോ പീഡന കേസില്‍ ഏക പ്രതി ഷിനു @ ഉണ്ണിയെ ഹാജരാക്കാന്‍ പോക്‌സോ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ പോക്‌സോ കോടതിയുടേതാണുത്തരവ്. പ്രതിയെ ജൂണ്‍ 21 ന് ഹാജരാക്കാന്‍ പാങ്ങോട് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടാണ് കോടതി ഉത്തരവിട്ടത്.
കല്ലറ തെങ്ങും കോട് സ്വദേശി ഉണ്ണി എന്ന ഷിനു (20)വിനെയാണ് ഹാജരാക്കേണ്ടത്. പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ പിതാവ് പാങ്ങോട് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി നാലുമാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തി.
2022 ആഗസ്റ്റ് 21നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാങ്ങോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. സുനീഷ്, എസ്‌ഐ അജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.
"
https://www.facebook.com/Malayalivartha























