Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

അരിക്കൊമ്പൻ എവിടെ..? പരിധിക്ക് പുറത്ത്... രാത്രി മുതൽ സിഗ്നൽ കിട്ടുന്നില്ല...ഉൾകാട്ടിലേക്ക് കേറിയെന്ന് സംശയം...അവസാന സിഗ്നൽ ലഭിച്ചത് കോതയാർ വനമേഖലയിൽ നിന്ന്..50 അംഗ സംഘം പരിശോധന നടത്താൻ തുടങ്ങിയിട്ടുണ്ട്..

09 JUNE 2023 02:09 PM IST
മലയാളി വാര്‍ത്ത

അരിക്കൊമ്പൻ ഇന്നലെ രാത്രി മുതൽ പരിധിക്ക് പുറത്ത്, സിഗ്നൽ കിട്ടുന്നില്ല ..ഉൾകാട്ടിലേക്ക് കേറിയാൽ ആവും സിഗ്നൽ കിട്ടാത്തത് എന്നാവും പറയുന്നത്. അവസാന സിഗ്‌നൽ കോതയാർ വനം മേഖലയിൽ നിന്ന്..തിരുനെല്‍വേലി മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ്. ആന ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ തമിഴ്നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പങ്കുവച്ചു. കോതയാര്‍ ഡാമിനു സമീപം പുല്ല് വെള്ളത്തില്‍ കഴുകി തിന്നുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുണ്ടായിരുന്നത്..കഴിഞ്ഞ ദിവസം വരെ മണിമുത്താര്‍ ഡാം സൈറ്റിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് അരിക്കൊമ്പനുള്ളത്. ആനയെ നിരീക്ഷിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് കണ്ടതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ആനയെ തുറന്നു വിട്ടത്. ആനയെ തുറന്നുവിട്ട കാര്യം തമിഴ്‌നാട് കേരള വനംവകുപ്പിനെ അറിയിച്ചിരുന്നു. മണിമുത്താറില്‍ നിന്ന് ഏഴുമണിക്കൂറോളം വനപാതയില്‍ കൂടി സഞ്ചരിച്ചാണ് അരിക്കൊമ്പനെ അപ്പര്‍ കോതയാര്‍ മുത്തുക്കുളി വനത്തിലെത്തിച്ചത്. കാലിലും തുമ്പിക്കയിലും ഏറ്റ പരിക്കുകളും മറ്റ് ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് പുലര്‍ച്ചവരെ ആനിമല്‍ ആംബുലന്‍സില്‍ തന്നെ നിര്‍ത്തിയത്.

തുടര്‍ന്നാണ് രാവിലെ അരിക്കൊമ്പനെ സ്വതന്ത്രനാക്കിയത്.വൈദ്യ സംഘമടക്കം അറുപതോളം ഉദ്യോഗസ്ഥര്‍ ആനയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു...എന്നാൽ കഴിഞ്ഞ രാത്രി മുതലാണ് അരികൊമ്പന്റെ കഴുത്തിൽ ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളറിൽ നിന്നും സിഗ്നൽ ലഭിക്കാതെ വന്നത്.ഉൾകാട്ടിലേക്കോ മറ്റും കേറി കഴിഞ്ഞാൽ സാധാരണ സിഗ്‌നൽ ലഭിക്കാൻ ബുദ്ധിമുട്ട് ആകാറുണ്ട്, അതുകൊണ്ട് തന്നെ വനം വകുപ്പ് നിഗമനത്തിൽ അരിക്കൊമ്പൻ ഉൾകാട്ടിലേക്ക് കേറിയതാകാൻ ആണ് സാധ്യത..അവസാന സിഗ്നൽ ലഭിച്ചത് കോതയാർ വനമേഖലയിൽ നിന്നാണ്..50 അംഗ സംഘം പരിശോധന നടത്താൻ തുടങ്ങിയിട്ടുണ്ട്..കഴിഞ്ഞ ദിവസം വരെ തമിഴ്നാട്–കേരള അതിർത്തിയോടു ചേർന്നുള്ള കോതയാർ ഡാമിനടുത്തു ചുറ്റിപ്പറ്റി അരിക്കൊമ്പൻ. ഈ പ്രദേശത്താണ് അധിക സമയം ചെലവിടുന്നതെന്നും മെല്ലെയാണ് അരിക്കൊമ്പന്റെ സഞ്ചാരമെന്നും വനം വകുപ്പ് അറിയിച്ചു. ആനയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ പെരിയാർ കടുവ സങ്കേതത്തിൽ നിന്നു തിരുവനന്തപുരം ജില്ലയിലെ വനം വകുപ്പ് അധികൃതർക്കു യഥാസമയം കൈമാറുന്നുണ്ട്. അരിക്കൊമ്പൻ ഇപ്പോൾ അധികദൂരം സഞ്ചരിക്കാറില്ലെങ്കിലും നെയ്യാർ വനമേഖലയിൽ നിരീക്ഷണം ശക്തമായി തുടരാനാണു വനം വകുപ്പിന്റെ തീരുമാനം.

 

അപ്പർ കോതയാർ മുത്തു‍കുഴി വനമേഖലയിലാണ് അരിക്കൊമ്പനെ കഴിഞ്ഞ ദിവസം വനം വകുപ്പ് തുറന്നു വിട്ടത്. കോതയാർ ഡാമിനു സമീപത്തു നിന്നു നെയ്യാർ വനമേഖലയിലേക്കു 130 കിലോമീറ്റർ ദൂരമുണ്ട്.ഇവിടുന്നു പിടിച്ചു ഉൾകാട്ടിൽ തള്ളി , അവസാനം തമിഴ് നാട്ടിലെത്തി അവിടെയും ഭീതി പരത്തിയ ശേഷമാണ് അരികൊമ്പനെ മയക്കു വെടി വച്ച് വീണ്ടും പിടി കൂടി മറ്റൊരു ഉൾകാട്ടിൽ തള്ളിയത്. അതിനിടെ വലിയ രീതിയിൽ പ്രതിഷേധവും വിമർശനവും നേരിടേണ്ടി വന്നു, കൂടാതെ അരികൊമ്പന്റെ തുമ്പി കൈയിലുണ്ടായിരുന്ന മുറിവ് ഗുരുതരമാണെന്നും ഈ സാഹചര്യത്തിൽ തുറന്നു വിടരുത് എന്നുള്ള തരത്തിലും അഭിപ്രായം ഉയർന്നെങ്കിലും അതൊന്നും വക വൈക്കാതെയാണ് അരികൊമ്പനെ തുറന്നു വിട്ടത്, ഇപ്പോൾ സിഗ്നൽ കിട്ടാതെ സ്ഥിതിക്ക് പരിശോധന തുടരുകയാണ് വനം വകുപ്പ്അതിനായൊരു സംഘം തന്നെ നിരീക്ഷണം തുടരുന്നുണ്ട്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends