കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ മകൾ പരകല വാഗ്മയി വിവാഹിതയായി... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ പ്രതീക് ദോഷിയാണ് വരൻ...ഉഡുപ്പി അഡമറു മഠത്തിലെ സന്യാസിമാണ് ചടങ്ങിന് നേതൃത്വം നൽകിയത്....

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ മകൾ പരകല വാഗ്മയി വിവാഹിതയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ പ്രതീക് ദോഷിയാണ് വരൻ. വീട്ടിൽ വച്ചുനടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഉഡുപ്പി അഡമറു മഠത്തിലെ സന്യാസിമാണ് ചടങ്ങിന് നേതൃത്വം നൽകിയത്. തീർത്തും സ്വകാര്യ ചടങ്ങായി നടത്തിയ വിവാഹത്തിന്റെ വീഡിയോ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
മിന്റ് ലോഞ്ചിന്റെ ബുക്‌സ് ആൻഡ് കൾച്ചർ വിഭാഗത്തിലെ ഫീച്ചർ റൈറ്ററാണ് വാഗ്മയി. പ്രതീക് ദോഷി 2014 മുതൽ പ്രധാനമന്ത്രിയുടെ ഓഫീസലെ സ്പെഷ്യൽ ഡ്യൂട്ടി ഉദ്യോഗസ്ഥനാണെന്നാണ് റിപ്പോർട്ട്.നിലവിൽ പിഎംഒയുടെ റിസര്‍ച്ച് ആന്‍ഡ് സ്ട്രാറ്റജി വിഭാഗത്തിന്റെ ചുമതലയാണ് വഹിക്കുന്നത്. ഗുജറാത്ത് സ്വദേശിയായ ഇദ്ദേഹത്തെ 2019 ജൂണിൽ ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് ഉയർത്തുകയായിരുന്നു.
സിംഗപ്പൂർ മാനേജ്‌മെന്റ് സ്‌കൂളിൽ നിന്ന് ബിരുദം നേടിയ ദോഷി, നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഓഫീസിൽ റിസർച്ച് അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയകളിലൊന്നിലും സജീവമല്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
https://www.facebook.com/Malayalivartha























