Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

യു.എ.ഇയില്‍ പുതിയ തൊഴില്‍ പരിഷ്‌കരണങ്ങളുമായി സര്‍ക്കാര്‍..ആഴ്ചയിലെ നാല് ദിവസവും 10 മണിക്കൂര്‍ ജോലി ചെയ്യുന്ന പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ശേഷിക്കുന്ന മൂന്ന് ദിവസം ഇനി അവധിയെടുക്കാം...

09 JUNE 2023 03:59 PM IST
മലയാളി വാര്‍ത്ത

യു.എ.ഇയില്‍ പുതിയ തൊഴില്‍ പരിഷ്‌കരണങ്ങളുമായി സര്‍ക്കാര്‍..ആഴ്ചയിലെ നാല് ദിവസവും 10 മണിക്കൂര്‍ ജോലി ചെയ്യുന്ന പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ശേഷിക്കുന്ന മൂന്ന് ദിവസം ഇനി അവധിയെടുക്കാം. തൊഴില്‍ അന്തരീക്ഷത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സമീപകാല മാറ്റങ്ങളെ നേരിടാനാണ് ഈ പരിഷ്‌കരണങ്ങള്‍. ഇതുവഴി തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താനാണ് സര്‍ക്കരിന്റെ ശ്രമം. ജൂലൈ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.  

 

 



യു.എ.ഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ നാലു ദിവസത്തെ ജോലിയും മൂന്ന് ദിവസത്തെ വാരാന്ത്യ അവധിയും തെരഞ്ഞെടുക്കാന്‍ ആണ് അവസരം. സര്‍ക്കാര്‍ മാനവശേഷിക്കായി രാജ്യത്തെ ഫെഡറല്‍ അതോറിറ്റി പുതിയ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്. ജൂലൈ ഒന്നുമതല്‍ പ്രാബല്യത്തില്‍ വരുന്ന ചട്ടങ്ങള്‍ പ്രകാരം സര്‍ക്കാര്‍ ജീവക്കാര്‍ക്ക് ദിവസം പത്ത് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാതെ നാല് ദിവസത്തെ ജോലി തെരഞ്ഞെടുക്കാം. ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്തിരിക്കണം. വകുപ്പ് തലവന്മാരും ജീവനക്കാരും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്. എന്നാല്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഈ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

 

 



യു എ ഇ യിൽ കഴിഞ്ഞ വര്ഷം അവധികൾ, സേവനാന്ത ആനുകൂല്യം, അനുയോജ്യമായ ജോലി സമയം തിരഞ്ഞെടുക്കാനുള്ള അനുമതി തുടങ്ങിയവയുടെ കാര്യത്തിൽ ഫെഡറൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും തമ്മിൽ വ്യത്യാസം ഉണ്ടാവാൻ പാടില്ലെന്ന വ്യവസ്ഥ ചെയ്തിരുന്നു . ഇതനുസരിച്ച് 30 ദിവസത്തെ വാർഷിക അവധിയും പൊതു അവധികളും സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് ലഭിക്കും. കൂടാതെ 60 ദിവസത്തെ പ്രസവാവധി, 5 ദിവസം പിതൃത്വ അവധി തുടങ്ങി എല്ലാ ആനുകൂല്യങ്ങളും സർക്കാർ ജീവനക്കാരെപ്പോലെ സ്വകാര്യമേഖലാ ജീവനക്കാർക്കും ലഭിക്കും.

 

 



എന്നാലിപ്പോൾ യു.എ.ഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രതിവാര ജോലി കുറയ്ക്കുന്നത് അടക്കമുള്ള ചട്ടങ്ങളാണ് പുതിയ മാനവശേഷി നിയമം മുന്നോട്ടു വെക്കുന്നത്. രാജ്യത്തിനകത്തും പുറത്തും വിദൂര ജോലി ചെയ്യാനും പുതിയ ചട്ടങ്ങള്‍ അനുവദിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികളേയും വകുപ്പുകളേയും കൂടുതല്‍ ഫലപ്രദമാക്കുകയാണ് ലക്ഷ്യം. ഷാര്‍ജയില്‍ കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നുമുതല്‍ ഈ മാറ്റം നടപ്പാക്കിയിരുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളും പ്രതിവാര ജോലി സമയം കുറക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണ്

 

 



യു.എ.ഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി അഞ്ച് തൊഴില്‍ രീതികളാണ് കൊണ്ടു വന്നിരിക്കുന്നത്. അതില്‍ ഒന്നാമത്തേത് ഓഫീസില്‍ വന്ന് ജോലി ചെയ്യുന്ന രീതിയാണ്. അതായത് ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളില്‍ ജീവനക്കാരന്‍ ഓഫീസില്‍ വന്ന് ജോലി ചെയ്യണം. രണ്ട് യു.എ.ഇ രാജ്യത്തിനകത്ത് നിന്നുകൊണ്ട് തന്നെ ഓഫീസില്‍ എത്താതെ ജോലി പൂര്‍ത്തിയാക്കാം. മൂന്ന് രാജ്യത്തിന് പുറത്ത് നിന്നുകൊണ്ട് ജോലി ചെയ്യാനാകുന്ന സംവിധാനമാണ്.

 



നാലാമത്തേത് ആഴ്ചയില്‍ 4 പ്രവൃത്തി ദിവസങ്ങളിലും പരമാവധി 10 മണിക്കൂര്‍ വരെ ജോലി ചെയ്യുന്ന 'കംപ്രസ്ഡ് വര്‍ക്കിംഗ്' രീതിയും. അഞ്ചാമത്തേത് ഹൈബ്രിഡ് വര്‍ക്ക് എന്ന് രീതിയാണ്. ഹൈബ്രിഡ് വര്‍ക്ക് മോഡലിന് കീഴില്‍ ജീവനക്കാരന്‍ ജോലിയുടെ ഒരു ഭാഗം ഓഫീസില്‍ വന്നും മറ്റൊരു ഭാഗം ഓഫീസിനു പുറത്തും ചെയ്യേണ്ടി വരും.

പുതിയ നിയമമനുസരിച്ച് മുഴുവന്‍ സമയ ജോലി, പാര്‍ട്ട് ടൈം ജോലി, താല്‍ക്കാലിക ജോലി, ഫ്‌ലെക്‌സിബിള്‍ വര്‍ക്ക് എന്നിങ്ങനെ നാല് തരം തൊഴിലുകളാണ് ഉള്ളത്. പാര്‍ട്ട് ടൈം ജോലികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട് ഈ വിഭാഗത്തിന് കീഴിലുള്ള ജീവനക്കാര്‍ ആഴ്ചയില്‍ കുറഞ്ഞത് 8 മണിക്കൂറും പരമാവധി 32 മണിക്കൂറും ജോലി ചെയ്യണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends