അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന കേസില്‍ ഇ ഡിയുടെ ചോദ്യം ചെയ്യൽ; ബന്ധുവിനെതിരെ ആരോപണവുമായി സ്വപ്ന സുരേഷ്; വി എസ് ശിവകുമാർ ആകെ പ്രതിസന്ധിയിൽ

വി എസ് ശിവകുമാർ ആകെ പ്രതിസന്ധിയിലാണ്. ഒരു വശത്ത് ഇ ഡി മറു വശത്ത് സ്വപ്ന. അങ്ങനെ ആകെ പെട്ടിരിക്കുകയാണ് അദ്ദേഹം എന്ന് പറയേണ്ടിയിരിക്കുന്നു. കഴിഞ്ഞ ആഴ്ച്ചയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന കേസില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാര്‍ ഇ.ഡി ചോദ്യം ചെയ്തത് . കേസില്‍ ആദ്യമായിട്ടായിരുന്നു ശിവകുമാറിനെ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ രണ്ടു തവണ ശിവകുമാറിന് ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ടായിരുന്നു.
രണ്ടു തവണയും അസൗകര്യം അറിയിച്ചു. അന്നേ ദിവസം ഹാജരാകണമെന്നാവശ്യപ്പെട്ട് മൂന്നാമതും ഇ.ഡി നോട്ടീസ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ഹാജരാകുകയുമായിരുന്നു. യു.ഡി.എഫ് ക്യാബിനെറ്റിൽ ആരോഗ്യ മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി. പരാതിയില്‍ നേരത്തെ വിജിലന്‍സ് കേസെടുത്തിട്ടുണ്ടായിരുന്നു. വിജിലന്‍സ് അന്വേഷണം തുടരവെയാണ് ഈ കേസിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഇ.ഡി കേസെടുത്തത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
അതിനിടയിലാണ് കഴിഞ്ഞ ദിവസം സ്വപ്‍ന മറ്റൊരു ആരോപണവുമായി രംഗത്ത് വന്നത്. ആ ആരോപണവും വെല്ലുവിളിയും മുഖ്യമന്ത്രിക്കെതിരെ ഉള്ളതാണെങ്കിൽ പോലും അതിൽ വി എസ് ശിവകുമാറിന്റെ കുറിച്ചൊരു പരാമർശം സ്വപ്ന നടത്തിയിരുന്നു. വി എസ് ശിവകുമാറിന്റെ ബന്ധുവിനെതിരെ കർശന ആരോപണമാണ് ഉന്നയിച്ചത്.
ആ ആരോപണമിങ്ങനെയായിരുന്നു ; കെ- ഫോൺ ആരായിരുന്നു ചെയർമാൻ? മില്യൻ ഡോളർ ചോദ്യമാണിത്. എന്റെ മുൻ ഭർത്താവ് ജയശങ്കർ ലോജിസ്റ്റിക്സ് മാനേജരായി ഇതിൽ ജോലി ചെയ്തിരുന്നു. എന്നെപ്പോലെ തന്നെ വിനോദ് എന്നയാളും കെ ഫോണിന് വേണ്ടി പിഡബ്ല്യുസിയിൽ ജോലി ചെയ്തു. ആരാണ് വിനോദ്? കോൺഗ്രസ് നേതാവ് വി എസ് ശിവകുമാറിന്റെ ബന്ധുവാണ് അദ്ദേഹം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ‘പിവി’ നിയമിച്ച, പിഡബ്ല്യുസിയിലെ ജോലിക്കാരാണു ഞങ്ങൾ. ഈ വിഷയം ഞാൻ നേരത്തേയും ഉന്നയിച്ചിട്ടുണ്ട്. മധുവിധുവും പ്രീപെയ്ഡ് ഡിന്നർ നൈറ്റും ബെല്ലി ഡാൻസും ആസ്വദിക്കുന്നതിനുപകരം ഇപ്പോഴെങ്കിലും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ദയവായി വായ തുറക്കണം.
https://www.facebook.com/Malayalivartha























