എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ കൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ പ്രതി ശ്രമിച്ചതായി പൊലീസ്

കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ കൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ പ്രതി ശ്രമിച്ചതായി പൊലീസ്. രണ്ടു ദിവസമായി തെളിവെടുപ്പ് നടക്കുകയാണ്. പ്രതിയെ തലശേരിയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. പത്തൊന്‍പതാമത്തെ കോച്ച് കത്തിക്കാനും പ്രതി പ്രസോന്‍ജിത് സിദ്ഗര്‍ ശ്രമിച്ചു. പ്ലാസ്റ്റിക് കുപ്പി കത്തിച്ച് കോച്ചിന്റെ സീറ്റിലിട്ടെങ്കിലും തീ പടര്‍ന്നില്ലെന്ന് പൊലീസ് പറഞ്ഞു.
ട്രെയിനിന്റെ പതിനേഴാമത്തെ കോച്ച് കത്തിച്ചത് ലേഡീസ് ഷൂസിന് തീ കൊളുത്തിയാണെന്നു പ്രതി സമ്മതിച്ചിരുന്നു. പത്തൊന്‍പതാമത്തെ കോച്ച് കത്തിക്കാന്‍ ശ്രമിച്ച പ്ലാസ്റ്റിക് കുപ്പിയുടെ അവശിഷ്ടം തെളിവെടുപ്പിനിടെ കണ്ടെത്തി.
https://www.facebook.com/Malayalivartha























