Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ചൈനീസ് സാങ്കേതികവിദ്യയും ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു കേന്ദ്രം. എന്നാല്‍ ഇത് അട്ടിമറിക്കപ്പെട്ടു. ഇതിന് പിന്നില്‍ അഴിമതി കണ്ണുകളുണ്ടെന്നാണ് സൂചന. ഇന്ത്യയോട് ചൈന നിരന്തരം തുടര്‍ന്നു വരുന്ന അക്രമനയവും അതിര്‍ത്തികളില്‍ സൈനീകരെ കൊന്നൊടുക്കുന്നതും കണക്കിലെടുത്താണ് കേന്ദ്രം ചൈനീസ് ഉല്പന്നങ്ങളെ ബഹിഷ്‌കരിക്കാന്‍ നിരവധി തവണ ഉത്തരവിറക്കിയത്

09 JUNE 2023 09:51 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ പിണറായി സര്‍ക്കാര്‍ കൊണ്ടു വന്ന പദ്ധതികളില്‍ അഴിമതി ആരോപണമുയരാത്ത എന്തെങ്കിലും നിലവിലുണ്ടോയെന്ന ചോദ്യം പ്രസക്തമാണ്. രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ അല്പം വിശ്വാസം പുലര്‍ത്തിയിരുന്ന കേന്ദ്രസര്‍ക്കാരും അഴിമതിയുടെ അളവ് കണ്ട് ഞെട്ടിയിരിക്കുകയാണ്. കേരളത്തിലെ അഴിമതികള്‍ കണ്ടെത്തുന്നതിനും ്അന്വേഷിക്കുന്നതിനുമായി കേന്ദ്രത്തില്‍ സപെഷ്യന്‍ ഏജന്‍സി രൂപീകരിക്കേണ്ടി വ്ന്നിരിക്കുകയാണ്. രാജ്യത്തിന് പുറത്തേയ്ക്ക് കേരള സര്‍ക്കാരിന്റെ അഴിമതിയുടെ കരങ്ങള്‍ നീണ്ടിരിക്കുകയാണ്. ഏ്റ്റവും ാെടുവിലായി യുഎസില്‍ നടക്കുന്ന ലോകകേരള സഭയും പണപ്പിരിവിനുള്ള വേദിയാക്കി മാറ്റിയെന്ന വിവാദം കത്തി നില്ക്കാകയണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ -ഫോണിന്റെ അഴിമതിയും അന്തര്‍ദേശീയ തലത്തില്‍ അന്വേഷിക്കേണ്ടതാണ്. അതുകൊണ്ടാണ് കേന്ദ്രം കേരളത്തിലെ കേസുകള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക ഏജന്‍സിയെ നിയമിക്കുന്ന കാര്യം പരിഗണിക്കുന്നതെന്ന് വ്യക്തമാണ്.

കെ ഫോണിലെ അടിമുടി ദുരൂഹത, സ്പ്ലിങ്ളറിനേ വെല്ലും അട്ടിമറിയാണ് നടന്നിരിക്കുന്നതെന്നാണ് വ്യക്തമാക്കുന്നത് . ചൈനീസ് സാങ്കേതികവിദ്യയും ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു കേന്ദ്രം. എന്നാല്‍ ഇത് അട്ടിമറിക്കപ്പെട്ടു. ഇതിന് പിന്നില്‍ അഴിമതി കണ്ണുകളുണ്ടെന്നാണ് സൂചന. ഇന്ത്യയോട് ചൈന നിരന്തരം തുടര്‍ന്നു വരുന്ന അക്രമനയവും അതിര്‍ത്തികളില്‍ സൈനീകരെ കൊന്നൊടുക്കുന്നതും കണക്കിലെടുത്താണ് കേന്ദ്രം ചൈനീസ് ഉല്പന്നങ്ങളെ ബഹിഷ്‌കരിക്കാന്‍ നിരവധി തവണ ഉത്തരവിറക്കിയത്. നിരവധി ചൈനീസ് ആപ്പുകളും കേന്ദ്രം നിരോധിച്ചിരുന്നു. സോഷ്യല്‍ മീഡിയ ക്യാമ്പയിനിലൂടെ ചൈനീസ് ഉല്പന്നങ്ങള്‍ നിരോധിക്കാനുള്ള കോടിക്കണക്കിന് മെസ്സേജുകള്‍ പാഞ്ഞു കൊണ്ടിരുന്നു.

ഈ സാഹചര്യമൊക്കെ നിലനിലക്കെയാണ് കെ ഫോണിനായി പിണറായി സര്‍ക്കാര്‍ ചൈനയില്‍ നിന്ന് നിലവാരം കുറഞ്ഞ കേബിളുകള്‍ കേരളത്തിനായി വാങ്ങിയതെന്നതാണ് കേന്ദ്രത്തെയും അമ്പരപ്പിച്ചിരിക്കുന്നത്. തലമുറകളോളം നിലനില്ക്കാനായി തുടങ്ങിയ പദ്ധതിയ്ക്ക് യൂസ് ആന്റ് ത്രോ കേബിളുകള്‍ ഉപയോഗിച്ചതിലൂടെ വന്‍കമ്മിഷന്‍ ഇടപാടുകള്‍ നടന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. പദ്ധതി തുടക്കം കുറിക്കും മുമ്പേ തന്നെ വിവാദങ്ങളും അകമ്പടിയായുണ്ടായിരുന്നു. കെ ഫോണ്‍ കേബിളിന്റെ ഗുണനിലവാരത്തില്‍ പൊതുസമൂഹത്തിനും പ്രതിപക്ഷത്തിന് പുറമേ  ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടിലും സംശയം ഉന്നയിച്ചിരിക്കുകയാണ്. ഒരുകമ്പനി നല്‍കിയ കേബിളിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ ഭാഗം മുഴുവന്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത് വ്യവസ്ഥാ വിരുദ്ധമെന്ന് എജിക്ക് പുറമേ കേന്ദ്രവും ആരോപിക്കുന്നു. കെ ഫോണ്‍ പദ്ധതിക്ക് എതിരെ നേരത്തെ രംഗത്ത് വന്നയാളാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കെ ഫോണിലൂടെ ഉദ്ദേശിക്കുന്നത് ഡേറ്റ ചോര്‍ച്ചയാണെന്ന് സ്വപ്ന സുരേഷ് നേരത്തെആരോപിച്ചിരുന്നു. ഇപ്പോഴും സ്വപ്ന കുറെ ചോദ്യങ്ങള്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഉന്നയിക്കുന്നു.

കെ ഫോണ്‍- ആരായിരുന്നു ചെയര്‍മാന്‍? അതാണ് പ്രധാനപ്പെട്ട ചോദ്യം.എന്റെ മുന്‍ ഭര്‍ത്താവ്- ജയശങ്കറും ലോജിസ്റ്റിക്സ് മാനേജരായി ജോലി ചെയ്തിരുന്നു. എന്നെപ്പോലെ തന്നെ മിസ്റ്റര്‍. വിനോദും കെ ഫോണിന് വേണ്ടി പിഡബ്ല്യുസിയില്‍ ജോലി ചെയ്തിരുന്നു...ആരാണ് വിനോദ്? കോണ്‍ഗ്രസിലെ വി എസ് ശിവകുമാറിന്റെ കസിന്‍ എന്നാണ് എന്നോടുപറഞ്ഞത്.ഈ വിഷയം ഞാന്‍ നേരത്തെയും ഉന്നയിച്ചിട്ടുണ്ട്. ഹണിമൂണുകളും പ്രീ പെയ്ഡ് ഡിന്നര്‍ നൈറ്റും ബെല്ലി ഡാന്‍സും ആസ്വദിക്കുന്നതിനുപകരം ഇപ്പോഴെങ്കിലും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ദയവായി വായ തുറക്കണം.

തന്റെ ഭര്‍ത്താവ് ജയശങ്കറിന് ജോലി തരപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍  ഇടപെടല്‍ നടത്തിയതായി വെളിപ്പെടുത്തി സ്വപ്ന സുരേഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ശിവശങ്കറിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ജയശങ്കറിന് കെ-ഫോണില്‍ മാനേജരായി ജോലി കിട്ടിയതെന്നായിരുന്നുസ്വപ്ന സുരേഷിന്റെ തുറന്നു പറച്ചില്‍. ജയശങ്കര്‍ നാലോ അഞ്ചോ മാസം മാത്രമേ ജോലിയില്‍ തുടര്‍ന്നിരുന്നുള്ളൂ. സ്വര്‍ണക്കടത്ത് കേസ് വന്നപ്പോള്‍ പിരിച്ചുവിട്ടെന്നും സ്വപ്ന വ്യക്തമാക്കി.

കെ ഫോണിലൂടെ ഉദ്ദേശിക്കുന്നത് ഡേറ്റ ചോര്‍ച്ചയാണെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. കെ ഫോണ്‍ എല്ലാ വീട്ടിലും സ്ഥാപിച്ച് കഴിയുമ്പോള്‍ പിന്നെ കേരളത്തിലാര്‍ക്കും രഹസ്യങ്ങള്‍ ഉണ്ടാകില്ല. ഈ വക പദ്ധതികളുടെയെല്ലാം മാസ്റ്റര്‍ ബ്രെയിന്‍ എം ശിവശങ്കറാണെന്നും സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്വപ്ന പറഞ്ഞിരുന്നു.

കേരളം വാങ്ങി സ്ഥാപിച്ച കേബിളുകള്‍ താരതമ്യേന വിലക്കുറവാണെന്ന നേട്ടമുണ്ടെങ്കിലും സാങ്കേതിക ഉപകരണങ്ങളില്‍ ചൈനയോടുള്ള ആശ്രയത്വം കുറയ്ക്കണം എന്നതാണ് കേന്ദ്ര നിലപാട്. അതിര്‍ത്തി സംഘര്‍ഷം, സൈബര്‍ ആക്രമണം തുടങ്ങിയവ കണക്കിലെടുത്താണു നിര്‍ദ്ദേശം നല്കിയിരുന്നത്. കേന്ദ്രനിര്‍ദ്ദേശം ലംഘിച്ച് ചൈനീസ് കേബിളുകള്‍ വാങ്ങിയെന്നതു മാത്രമല്ല, നിലവാരം കുറഞ്ഞ കേബിളുകള്‍ കൂടിയ വിലയ്ക്ക് വാങ്ങിയെന്ന അഴിമതിയും കെ ഫോണിനെ പിന്‍തുടരുന്നുണ്ട്.


ഇതിനിടെ കേരളത്തില്‍ നടപ്പാക്കിയ കെ-ഫോണ്‍ പദ്ധതിയില്‍ മേക്ക് ഇന്‍ ഇന്ത്യ മാനദണ്ഡം ലംഘിച്ചതായി അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി) റിപ്പോര്‍ട്ടും പുറത്തു വന്നു. ടെന്‍ഡര്‍ വ്യവസ്ഥ ലംഘിച്ചതായും പറയുന്നു. കണ്‍സോര്‍ട്യത്തില്‍ പങ്കാളിയായ എല്‍.എസ് കേബിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയറിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കല്‍ യൂനിറ്റ് ചൈനീസ് കമ്പനിയുടേതാണ്. കേബിളുകള്‍ നില്‍മിക്കുന്ന രണ്ട് കമ്പനികള്‍ ഇന്ത്യയിലുണ്ടായിട്ടും ഒപ്റ്റിക്കല്‍ യൂനിറ്റ് ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യാനുള്ള സാഹചര്യം എന്താണെന്ന് എല്‍.എസ് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ചൈനീസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന മേഖലകളുടെ പട്ടിക തയാറാക്കിയാണു കേന്ദ്രം നിര്‍ദ്ദേശം കൈമാറിയത്. ത്രിഡി പ്രിന്റിങ്, തുറമുഖ ക്രെയിനുകളിലെ സ്‌കാഡ സിസ്റ്റംസ്, ഡേറ്റാ ടെക്നോളജി, സോഫ്റ്റ്വെയര്‍ തുടങ്ങിയ മേഖലകളില്‍ ചൈനീസ് സാങ്കേതികവിദ്യകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നാണു മുന്നറിയിപ്പ്. ആണവോര്‍ജം, ബ്രോഡ്കാസ്റ്റിങ്, മാധ്യമങ്ങള്‍, പ്രതിരോധം, ബഹിരാകാശം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഒഴിവാക്കണമെന്നും കര്‍ശന നിര്‍ദ്ദേശം നിലനില്ക്കവേയാണ് കേരളത്തിന്റെ അട്ടിമറിയെന്നതും ശ്രദ്ധേയമാണ്.ഇന്ത്യയിലേക്കു മാത്രമല്ല, ആഗോളതലത്തില്‍ ഒട്ടേറെ രാജ്യങ്ങളിലേക്കു വലിയതോതില്‍ സാധനങ്ങളും സാങ്കേതികവിദ്യയും ചൈന വിതരണം ചെയ്യുന്നുണ്ട്.

ഇതിന്റെ സാങ്കേതിക കഴിവിനെ കുറിച്ച് വലിയ സംശയമാണ് ലോകത്ത് ഉയര്‍ന്നിരിക്കുന്നത്. അടുത്തിടെ അമേരിക്കിയില്‍ ചൈനീസ് ക്യാമറകള്‍ പൂര്‍ണ്ണമായും നിരോധിച്ചതും രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ്. മറ്റുള്ളവരേക്കാള്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്ത് ഇന്ത്യന്‍ പൊതുമേഖല സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കരാര്‍ നേടിയെടുക്കുക എന്നത് ചൈനീസ് കമ്പനികള്‍ പിന്‍തുടരുന്ന രീതിയാണ്.
 ചൈനീസ് ഉല്‍പന്നങ്ങളും സാങ്കേതികവിദ്യയും ഉപയോഗിക്കുമ്പോഴുള്ള അപകടസാധ്യതകള്‍ ബോധ്യപ്പെടുത്താന്‍ കേന്ദ്രം ബോധവല്‍ക്കരണ പരിപാടികള്‍ ദേശീയ സുരക്ഷയുടെ ഭാഗമായി നടത്തുന്നതിനിടെയാണ് കേരളത്തിന്റെ കെ ഫോണിലെ അട്ടിമറിയെന്നതും ശ്രദ്ധേയമാണ്. പൂര്‍ണ നിരോധനമല്ല, പ്രധാന മേഖലകളിലെ ചൈനീസ് സാന്നിധ്യം കുറയ്ക്കുകയാണു ലക്ഷ്യമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.


കെ ഫോണ്‍ വീട്ടില്‍ സ്ഥാപിച്ച് കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ എന്താണ് കാണുന്നത്, എന്താണ് ചെയ്യുന്നത്, തുടങ്ങി എല്ലാ കാര്യങ്ങളും പരസ്യമാകുമെന്നാണ് വെല്ലുവിളി സ്വരത്തില്‍ സ്വപ്‌ന സുരേഷ് ഫെയ്‌സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. കേരളത്തില്‍ പിന്നെ ആരുടെയും വീടുകളില്‍ ഒരു രഹസ്യങ്ങളും ഉണ്ടാകില്ല. ഇക്കാര്യത്തില്‍ വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലെന്നും സ്വപ്ന പറഞ്ഞു.എല്ലാവരുടെയും വീടുകള്‍ കിടപ്പറകള്‍ സഹിതം തുറന്ന് കാട്ടപ്പെടും. എല്ലാ ഡേറ്റകളും പരസ്യമാകും. സ്പ്രിങ്ക്ലറിലൂടെ കേരളത്തിലെ എല്ലാ ജനങ്ങളുടെയും ആരോഗ്യ വിവരങ്ങള്‍ വില്‍ക്കപ്പെട്ടു കഴിഞ്ഞുവെന്നും സ്വപ്ന വ്യക്തമാക്കി.ഇത്തരം പദ്ധതികളുടെ മാസ്റ്റര്‍ ബ്രെയിന്‍ ശിവശങ്കറാണ്. ഇക്കാരണങ്ങളാല്‍, ശിവശങ്കര്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പ്രിയപ്പെട്ടവനാണ്. മദ്യസല്‍ക്കാരത്തിനിടെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശിവശങ്കര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

മന്ത്രിസഭാ തീരുമാനത്തിന് കാത്തുനില്‍ക്കാതെ കരാര്‍ നടപടിയുമായി മുന്നോട്ടുപോയെന്ന കണ്ടെത്തല്‍ പുറത്തു വന്നതോടെയാണ് കെ ഫോണ്‍ പദ്ധതിയിലെ ദുരൂഹത നേരത്തെ ചര്‍ച്ചയായി മാറിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം കെ ഫോണ്‍ പദ്ധതിയുടെ കരാര്‍ സര്‍ക്കാര്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിന് നല്‍കിയത് ടെന്‍ഡര്‍ വിളിച്ചതിലും 49 ശതമാനം കൂടിയ തുകയ്ക്കാണെന്നായിരുന്നു ഉയര്‍ന്നിരുന്ന ആക്ഷേപം. വിവാദങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ അഭിമാന പദ്ധതിയായി കണ്ട് കെ ഫോണുമായി മുന്നോട്ട് പോവുകയായിരുന്നു.

ചുരുക്കത്തില്‍ സര്‍ക്കാരും ഇടതുപക്ഷവും മോഹിച്ചതു പോലെ എസ് ആര്‍ ഐടിയ്ക്ക് തന്നെയാണ് കെ ഫോണിന്റെ നടത്തിപ്പും കിട്ടിയിരിക്കുന്നതെന്ന ആശ്വാസമുണ്ട്. തീവ്രമായ വിവാദമുയര്‍ന്നു കൊണ്ടിരിക്കുന്ന  എ ഐ ക്യാമറയുടെ ഇടപാടും എസ് ആര്‍ ഐ ടി തന്നെയെന്നത് അഴിമതി പുറത്തു വന്നപ്പോളാണ് പുറം ലോകെ അറിഞ്ഞത്. അതുപോലെ കെ ഫോണും അതേ ശ്രേണിയിലേയ്ക്ക് തന്ന പോയിരിക്കുകയാണ്. പിണറായി സര്‍ക്കാരിന്റെ അഴിമതി കണ്ടെത്താന്‍ വേണ്ടി മാത്രം  പ്രത്യേക വകുപ്പു രൂപീകരിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് കേരളം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends