Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഒന്നാം പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ -ഫോണിന്റെ അഴിമതി അന്തര്‍ദേശീയ തലത്തിലേയ്ക്ക് എത്തി നില്ക്കുന്ന സാഹചര്യത്തില്‍ കേന്ദ്രം കേരളത്തിലെ കേസുകള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക ഏജന്‍സിയെ നിയമിക്കുന്ന കാര്യം പരിഗണിക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്

09 JUNE 2023 10:00 PM IST
മലയാളി വാര്‍ത്ത

ഒന്നാം പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ -ഫോണിന്റെ അഴിമതി അന്തര്‍ദേശീയ തലത്തിലേയ്ക്ക് എത്തി നില്ക്കുന്ന സാഹചര്യത്തില്‍  കേന്ദ്രം കേരളത്തിലെ കേസുകള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക ഏജന്‍സിയെ നിയമിക്കുന്ന കാര്യം പരിഗണിക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. കാരണം കേരളത്തില്‍ ഉയര്‍ന്നു വരുന്ന അഴിമതികള്‍ സംസ്ഥാനത്ത് മാത്രം ഒതുങ്ങി നില്ക്കുകയല്ല. രാജ്യവും കടന്ന അന്തര്‍ദേശീയ തലത്തിലേയക്ക് ഉയര്‍ന്നിരിക്കുകയാണ്. പിണറായി സര്‍ക്കാര്‍ അഴിമതി വളര്‍ത്തി അന്തര്‍ദേശീയ തലത്തില്‍ എത്തിച്ചിരിക്കുന്നുവെന്നതില്‍ ഓരോ മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്.

കെ ഫോണിലെ അടിമുടി ദുരൂഹത, സ്പ്ലിങ്ളറിനേ വെല്ലും അട്ടിമറിയാണ് നടന്നിരിക്കുന്നതെന്നാണ് വ്യക്തമാക്കുന്നത് . ചൈനീസ് സാങ്കേതികവിദ്യയും ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു കേന്ദ്രം. എന്നാല്‍ ഇത് അട്ടിമറിക്കപ്പെട്ടു. ഇതിന് പിന്നില്‍ അഴിമതി കണ്ണുകളുണ്ടെന്നാണ് സൂചന. ഇന്ത്യയോട് ചൈന നിരന്തരം തുടര്‍ന്നു വരുന്ന അക്രമനയവും അതിര്‍ത്തികളില്‍ സൈനീകരെ കൊന്നൊടുക്കുന്നതും കണക്കിലെടുത്താണ് കേന്ദ്രം ചൈനീസ് ഉല്പന്നങ്ങളെ ബഹിഷ്‌കരിക്കാന്‍ നിരവധി തവണ ഉത്തരവിറക്കിയത്. നിരവധി ചൈനീസ് ആപ്പുകളും കേന്ദ്രം നിരോധിച്ചിരുന്നു. സോഷ്യല്‍ മീഡിയ ക്യാമ്പയിനിലൂടെ ചൈനീസ് ഉല്പന്നങ്ങള്‍ നിരോധിക്കാനുള്ള കോടിക്കണക്കിന് മെസ്സേജുകള്‍ പാഞ്ഞു കൊണ്ടിരുന്നു.

ഈ സാഹചര്യമൊക്കെ നിലനിലക്കെയാണ് കെ ഫോണിനായി പിണറായി സര്‍ക്കാര്‍ ചൈനയില്‍ നിന്ന് നിലവാരം കുറഞ്ഞ കേബിളുകള്‍ കേരളത്തിനായി വാങ്ങിയതെന്നതാണ് കേന്ദ്രത്തെയും അമ്പരപ്പിച്ചിരിക്കുന്നത്. തലമുറകളോളം നിലനില്ക്കാനായി തുടങ്ങിയ പദ്ധതിയ്ക്ക് യൂസ് ആന്റ് ത്രോ കേബിളുകള്‍ ഉപയോഗിച്ചതിലൂടെ വന്‍കമ്മിഷന്‍ ഇടപാടുകള്‍ നടന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. പദ്ധതി തുടക്കം കുറിക്കും മുമ്പേ തന്നെ വിവാദങ്ങളും അകമ്പടിയായുണ്ടായിരുന്നു. കെ ഫോണ്‍ കേബിളിന്റെ ഗുണനിലവാരത്തില്‍ പൊതുസമൂഹത്തിനും പ്രതിപക്ഷത്തിന് പുറമേ  ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടിലും സംശയം ഉന്നയിച്ചിരിക്കുകയാണ്. ഒരുകമ്പനി നല്‍കിയ കേബിളിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ ഭാഗം മുഴുവന്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത് വ്യവസ്ഥാ വിരുദ്ധമെന്ന് എജിക്ക് പുറമേ കേന്ദ്രവും ആരോപിക്കുന്നു. കെ ഫോണ്‍ പദ്ധതിക്ക് എതിരെ നേരത്തെ രംഗത്ത് വന്നയാളാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കെ ഫോണിലൂടെ ഉദ്ദേശിക്കുന്നത് ഡേറ്റ ചോര്‍ച്ചയാണെന്ന് സ്വപ്ന സുരേഷ് നേരത്തെആരോപിച്ചിരുന്നു. ഇപ്പോഴും സ്വപ്ന കുറെ ചോദ്യങ്ങള്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഉന്നയിക്കുന്നു.

കെ ഫോണിലൂടെ ഉദ്ദേശിക്കുന്നത് ഡേറ്റ ചോര്‍ച്ചയാണെന്ന് സ്വപ്ന സുരേഷും ആരോപിച്ചിരുന്നു. കെ ഫോണ്‍ എല്ലാ വീട്ടിലും സ്ഥാപിച്ച് കഴിയുമ്പോള്‍ പിന്നെ കേരളത്തിലാര്‍ക്കും രഹസ്യങ്ങള്‍ ഉണ്ടാകില്ല. കേരളം വാങ്ങി സ്ഥാപിച്ച കേബിളുകള്‍ താരതമ്യേന വിലക്കുറവാണെന്ന നേട്ടമുണ്ടെങ്കിലും സാങ്കേതിക ഉപകരണങ്ങളില്‍ ചൈനയോടുള്ള ആശ്രയത്വം കുറയ്ക്കണം എന്നതാണ് കേന്ദ്ര നിലപാട്. അതിര്‍ത്തി സംഘര്‍ഷം, സൈബര്‍ ആക്രമണം തുടങ്ങിയവ കണക്കിലെടുത്താണു നിര്‍ദ്ദേശം നല്കിയിരുന്നത്. കേന്ദ്രനിര്‍ദ്ദേശം ലംഘിച്ച് ചൈനീസ് കേബിളുകള്‍ വാങ്ങിയെന്നതു മാത്രമല്ല, നിലവാരം കുറഞ്ഞ കേബിളുകള്‍ കൂടിയ വിലയ്ക്ക് വാങ്ങിയെന്ന അഴിമതിയും കെ ഫോണിനെ പിന്‍തുടരുന്നുണ്ട്.ആണവോര്‍ജം, ബ്രോഡ്കാസ്റ്റിങ്, മാധ്യമങ്ങള്‍, പ്രതിരോധം, ബഹിരാകാശം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഒഴിവാക്കണമെന്നും കര്‍ശന നിര്‍ദ്ദേശം നിലനില്ക്കവേയാണ് കേരളത്തിന്റെ അട്ടിമറിയെന്നതും ശ്രദ്ധേയമാണ്.ഇന്ത്യയിലേക്കു മാത്രമല്ല, ആഗോളതലത്തില്‍ ഒട്ടേറെ രാജ്യങ്ങളിലേക്കു വലിയതോതില്‍ സാധനങ്ങളും സാങ്കേതികവിദ്യയും ചൈന വിതരണം ചെയ്യുന്നുണ്ട്.

ഇതിന്റെ സാങ്കേതിക കഴിവിനെ കുറിച്ച് വലിയ സംശയമാണ് ലോകത്ത് ഉയര്‍ന്നിരിക്കുന്നത്. അടുത്തിടെ അമേരിക്കിയില്‍ ചൈനീസ് ക്യാമറകള്‍ പൂര്‍ണ്ണമായും നിരോധിച്ചതും രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ്. മറ്റുള്ളവരേക്കാള്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്ത് ഇന്ത്യന്‍ പൊതുമേഖല സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കരാര്‍ നേടിയെടുക്കുക എന്നത് ചൈനീസ് കമ്പനികള്‍ പിന്‍തുടരുന്ന രീതിയാണ്.
 ചൈനീസ് ഉല്‍പന്നങ്ങളും സാങ്കേതികവിദ്യയും ഉപയോഗിക്കുമ്പോഴുള്ള അപകടസാധ്യതകള്‍ ബോധ്യപ്പെടുത്താന്‍ കേന്ദ്രം ബോധവല്‍ക്കരണ പരിപാടികള്‍ ദേശീയ സുരക്ഷയുടെ ഭാഗമായി നടത്തുന്നതിനിടെയാണ് കേരളത്തിന്റെ കെ ഫോണിലെ അട്ടിമറിയെന്നതും ശ്രദ്ധേയമാണ്. പൂര്‍ണ നിരോധനമല്ല, പ്രധാന മേഖലകളിലെ ചൈനീസ് സാന്നിധ്യം കുറയ്ക്കുകയാണു ലക്ഷ്യമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends