മുന്നറിയിപ്പുകൾ ഉണ്ടായിരുനെങ്കിലും എല്ലാം അവഗണിച്ച് കുളിക്കാൻ ഇറങ്ങി..!സുരക്ഷിതമായ ഇടം തേടിയെത്തിയ ഗർഭിണിയായ സ്രാവ് വിഴുങ്ങുമ്പോൾ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരി നീന്തി രക്ഷപ്പെട്ടു..! പലവട്ടം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും 23 ക്കാരനെ ഭക്ഷണമാക്കി സ്രാവ്

ഈജിപ്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ചെങ്കടൽ തീരത്തെ ഹർഗാദയിൽ കടലിൽ കുളിക്കാനിറങ്ങിയ റഷ്യൻ യുവാവിനെ സ്രാവു തിന്നു. പിതാവും കൂട്ടുകാരിയും നോക്കി നിൽക്കെയാണ് യുവാവിനെ കടുവാസ്രാവ് ആക്രമിച്ച് കൊലപ്പെടുത്തിയത്. ഏതാനും മാസങ്ങൾക്കു മുൻപ് റഷ്യയിൽ നിന്നും ഇവിടേക്കു താമസം മാറിയ വ്‌ലാഡിമിർ പോപോവിനെയാണ് (23) സ്രാവ് കൊന്നുതിന്നത്.
കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു പോപോവും കൂട്ടുകാരിയും. കടലിൽ നീന്തുന്നതിനിടെയാണ് സ്രാവ് ഇവരെ ലക്ഷ്യമിട്ടെത്തിയത്. കൂട്ടുകാരി നീന്തി രക്ഷപ്പെട്ടു.എന്നാൽ പോംപോവിനെ സ്രാവ് വായിലാക്കുക ആയിരുന്നു. സഞ്ചാരികൾ ചിത്രീകരിച്ച വിഡിയോയിൽ യുവാവ് കരയിൽ നിൽക്കുന്ന പിതാവിനെ നോക്കി പപ്പാ എന്നു നിലവിളിക്കുന്നതും പിതാവ് സഹായത്തിനായി വാവിട്ടുകരയുന്നതും കേൾക്കാം.
സ്രാവിന്റെ പിടിയിൽ നിന്നും യുവാവ് പലവട്ടം നീന്തിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒടുവിൽ സ്രാവ് പോപോവിനെ വെള്ളത്തിനടിയിലേക്ക് വലിച്ചുതാഴ്‌ത്തി. പിന്നാലെ, ബോട്ടിലെത്തിയ മീൻപിടുത്തക്കാർ സ്രാവിനെ പിടികൂടി കൊന്നു. സുരക്ഷിതമായ ഇടം തേടിയെത്തിയ ഗർഭിണിയായ സ്രാവ് ആണ് ആക്രമണം നടത്തിയതെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ ഇവിടെ 2 സ്ത്രീകൾ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























