വീടുകളില്‍ പോലും വൈന്‍ ഉണ്ടാക്കുന്നത് ജാമ്യമില്ലാത്ത കുറ്റം

അബ്കാരി നിയമ പ്രകാരം ഇനി മുതല്‍ വീടുകളില്‍ പോലും വൈന്‍ ഉണ്ടാക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. അനുമതിയില്ലാതെ മദ്യത്തിന്റെ അതേ വിഭാഗത്തില്‍പ്പെടുന്ന വൈന്‍ ഉല്പന്നമായതിനാല്‍ ഉല്പാദിപ്പിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. വൈന്‍ ക്രിസ്മസ് കാലങ്ങളില്‍ വീടുകളില്‍ ഉണ്ടാക്കുന്നതും കുടുംബശ്രീ മേളകളിലും മറ്റും വില്‍ക്കുന്നതും നിയമ ലംഘനമാണ്. ക്രിസ്മസ് ചന്തകളിലും മറ്റും വൈന്‍ ഉണ്ടാക്കുന്നത് കുറ്റകരമാണെന്ന അറിവില്ലാതെയാണ് ഇവ യഥേഷ്ടം വിറ്റഴിക്കുന്നത്. ക്രിസ്മസ് മേളകളിലും മറ്റും ഇത്തരത്തില്‍ വൈന്‍ വില്പന നടക്കുന്നുണ്ടോ എന്ന് പരിശോധന നടത്താനും പരാതി ലഭിച്ചാല്‍ നടപടിയെടുക്കാനും എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട്.
കുറഞ്ഞ അളവില്‍ മാത്രം ലഹരിയുള്ള ഇറക്കുമതി ചെയ്യുന്ന വൈനുകള്‍ മാത്രമേ ബേക്കറികള്‍ വഴി വില്പന നടത്താന്‍ അനുമതിയുള്ളൂ. പ്രാദേശികമായി നിര്‍മിക്കുന്ന വൈനുകളുടെ വില്പന ചട്ട ലംഘനമാണെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ നാല് സോണുകളിലായി റോഡുകളില്‍ 24 മണിക്കൂര്‍ പ്രത്യേക പരിശോധനയ്ക്കും സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha