അപ്രതീക്ഷിത ദുരന്തം.. കിണര്‍ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ കാല്‍തെറ്റി കിണറ്റില്‍ വീണ് യുവാവിനു ദാരുണാന്ത്യം...

അപ്രതീക്ഷിത ദുരന്തം.. കിണര്‍ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ കാല്‍തെറ്റി കിണറ്റില്‍ വീണ് യുവാവിനു ദാരുണാന്ത്യം... കണ്ണൂര്‍ കരുവഞ്ചാല്‍ വായാട്ടുപറമ്പിലാണ് അപകടം ഉണ്ടായത്. കാപ്പിമല സ്വദേശി മനീഷ് (33) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് ദാരുണ സംഭവമുണ്ടായത്. കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു മനീഷ്. വൃത്തിയാക്കിയതിനു ശേഷം മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാല്‍തെറ്റി മനീഷ് കിണറ്റില്‍ വീഴുകയായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്നു ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മഴ പെയ്തതിനെ തുടര്‍ന്ന് വഴുക്കല്‍ ഉണ്ടായിരുന്നുവെന്നും ഇതാണ് അപകട കാരണമായതെന്നുമാണ് നിഗമനത്തിലുള്ളത്.
https://www.facebook.com/Malayalivartha























