പ്രമുഖ ജനപ്രിയ സാഹിത്യകാരന്‍ ചെമ്പില്‍ ജോണ്‍ അന്തരിച്ചു

പ്രമുഖ ജനപ്രിയ സാഹിത്യകാരന്‍ ചെമ്പില്‍ ജോണ്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. വൈക്കം ചെമ്പ് സ്വദേശിയാണ്. ചിന്നമ്മയാണ് ഭാര്യ.
1959ല്‍ രചിച്ച മനുഷ്യന്‍ നരകം സൃഷ്ടിക്കുന്ന എന്ന നാടകത്തിന് കേരള കാത്തലിക് യൂത്ത് ഫെഡറേഷന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ആനിക്കുട്ടി, ബിഎസ്സിക്കാരി എന്നിവയാണ് ആദ്യകാല നോവലുകള്‍. നാടകങ്ങളും ചെറുകഥകളും എഴുതിയിട്ടുണ്ട്. നാടന്‍പെണ്ണ്, കരിമ്പൂച്ച, കോട്ടയം കൊലക്കേസ് എന്നീ നോവലുകള്‍ സിനിമയായി. നാടന്‍പെണ്ണും കോട്ടയം കൊലക്കേസും എ. സേതുമാധവനും കരിമ്പൂച്ച, ബേബിയുമാണ് സംവിധാനം ചെയ്തത്. ആകാശങ്ങളിലിരിക്കും എന്ന പ്രശസ്തമായ പാട്ട് നാടന്‍പെണ്ണിലേതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha