തലസ്ഥാന തീരദേശ മേഖല കേന്ദ്രീകരിച്ച് വില്‍പ്പനക്കായി അരക്കോടി രൂപയുടെ 259.75 ഗ്രാം എം.ഡി.എം.എ ലഹരിമരുന്ന് കടത്തിയ കേസില്‍ തിരുവനന്തപുരം ജില്ലയിലെ തീരദേശ പ്രദേശങ്ങളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന ടോണിന്‍ ടോമിയടക്കം മൂന്ന് യുവാക്കള്‍ റിമാന്റില്‍

തലസ്ഥാന തീരദേശ മേഖല കേന്ദ്രീകരിച്ച് വില്‍പ്പനക്കായി 259.75 ഗ്രാം മാരക എം.ഡി.എം. എ ലഹരിമരുന്ന് കടത്തിയ കേസില്‍ തിരുവനന്തപുരം ജില്ലയിലെ തീരദേശപ്രദേശങ്ങളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന ടോണിന്‍ ടോമിയടക്കം മൂന്ന് യുവാക്കളെ റിമാന്റ് ചെയ്തു. എറണാകുളം-അങ്കമാലി സ്വദേശി ടോണിന്‍ ടോമി (29), പുതിയതുറ സ്വദേശികളായ സച്ചു എന്ന് വിളിക്കുന്ന സജന്‍ (32), എബിന്‍ യൂജിന്‍ (26) എന്നിവരെയാണ് റിമാന്റ് ചെയ്തത്.
തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടാണ് പ്രതികളെ 14 ദിവസത്തേക്ക് ജില്ലാ ജയിലില്‍ റിമാന്റ് ചെയ്തത്. റിമാന്റ് ചെയ്ത ശേഷം മജിസ്‌ട്രേട്ട് കേസ് റെക്കോര്‍ഡുകള്‍ ജില്ലാ കോടതിക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. 1985 ലെ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് നിയമപ്രകാരം എംഡിഎംഎ 0. 5 ഗ്രാം ചെറിയ അളവും 10 ഗ്രാം മുതല്‍ വാണിജ്യ അളവുമാണ്. പിടിച്ചെടുത്ത തൊണ്ടിമുതല്‍ 0.5 ഗ്രാമിന് മുകളിലുള്ള അളവായതിനാലാണ് കേസ് റെക്കോര്‍ഡുകള്‍ ജില്ലാ കോടതിക്ക് സമര്‍പ്പിച്ചത്.
ചൊവ്വര, ആഴിമല, പുതിയതുറ മേഖലകളില്‍ പരിശോധന നടത്തിയതില്‍ സ്വിഫ്റ്റ് കാറില്‍ കടത്തിക്കൊണ്ടു വരവേ പുതിയതുറ ഭാഗത്തു നിന്നാണ് ടോണിന്‍ ടോമിയടക്കമുള്ളവരെ പിടികൂടിയത്. കൊലപാതകം, മയക്കുമരുന്ന് കേസ് തുടങ്ങി പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാള്‍.
ജൂണ്‍ 10 ന് നടന്ന വന്‍മയക്കുമരുന്ന് വേട്ടയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ മൂന്നു യുവാക്കളെയാണ് എക്‌സൈസ് പിടികൂടിയത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.എല്‍. ഷിബുവിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
അളവനുസരിച്ചാണ് ശിക്ഷയും വിചാരണ കോടതിയും നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. 0.5 ഗ്രാം അളവ് കൈവശം വച്ചാല്‍ ചെറിയ അളവെന്ന നിലയ്ക്ക് 22 (എ) പ്രകാരം 6 മാസം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ
0.5 ഗ്രാമിനും 10 ഗ്രാമിനും ഇടക്കുള്ള ഇന്റര്‍മീഡിയറി ക്വാണ്ടിറ്റി അളവ് കൈവശം വച്ചാല്‍ 22 (ബി) പ്രകാരം10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
10 ഗ്രാമിന് മേല്‍ കൈവശം വച്ചാല്‍ വാണിജ്യ അളവെന്ന നിലക്ക് 22 (സി) പ്രകാരം 20 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
"
https://www.facebook.com/Malayalivartha























