108 ല്‍ തന്നെ വിനീത വീണ്ടും പ്രസവിച്ചു

കല്ലറ പാങ്ങോട് ചന്തകുന്ന് വീട്ടില്‍ വിനീത(22)യുടെ രണ്ടാമത്തെ സുഖപ്രസവവും 108 ആംബുലന്‍സിലായി. കല്ലറ സിഎച്ച്‌സിയുടെ കീഴിലുള്ള ആംബുലന്‍സിലാണ് ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിക്കു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.
ചന്തകുന്നില്‍ നിന്നു കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടു പോകാനുള്ള ശ്രമത്തിനിടെയാണു പ്രസവം നടന്നത്.
ഒന്നര വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇതേ ആംബുലന്‍സിലായിരുന്നു വിനീതയുടെ ആദ്യത്തെ പ്രസവവും നടന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
സുഖപ്രസവത്തിനു ശേഷം മെയില്‍ നഴ്‌സ് അഖിലിന്റെ നേതൃത്വത്തില്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ അമ്മയെയും കുഞ്ഞിനെയും പ്രവേശിപ്പിച്ചു. നികേഷായിരുന്നു 108ലെ െ്രെഡവര്‍. ഈ ആംബുലന്‍സിലെ പത്താമത്തെ പ്രസവമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha