സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് പോകും വഴി കാറിടിച്ച് തെറിപ്പിച്ചു, കോട്ടയത്ത് നാലു വയസുകാരന് ദാരുണാന്ത്യം

കോട്ടയത്ത് കാറിടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം. ആനക്കല്ല് ഗവ.എൽ പി സ്കൂളിലെ യു.കെ. ജി വിദ്യാർത്ഥി ആനക്കല്ല് പുരയിടത്തിൽ ഹെവൻ രാജേഷ് (4) ആണ് മരിച്ചത്. വൈകിട്ട് 4 മണിയോടെയായിരുന്നു.അപകടം .സ്കൂള് വിട്ട് വീട്ടിലേയ്ക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
കാഞ്ഞിരപ്പള്ളി ആനക്കല്ല് തടിമില്ലിന് സമീപം വച്ച് കുട്ടിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടൻ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
https://www.facebook.com/Malayalivartha























