ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പ്രശംസിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി....

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പ്രശംസിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി. അജിത് ഡോവലിനെ 'അന്താരാഷ്ട്ര നിധി' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഉത്തരാഖണ്ഡില്‍ നിന്നുള്ള ഒരു ഗ്രാമീണ ബാലനെന്ന നിലയില്‍ നിന്നുമുള്ള ഡോവലിന്റെ ഉത്ഭവം എടുത്തുപറഞ്ഞാണ് അദ്ദേഹം ഇത് പറഞ്ഞത്.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഒരു ദേശീയ നിധി മാത്രമല്ല, ഒരു അന്താരാഷ്ട്ര നിധിയായി മാറിയിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
യുഎസും ഇന്ത്യയും തമ്മിലുള്ള അടിത്തറയെ പറ്റി ചിന്തിക്കുമ്പോള്‍, അത് വളരെ ശക്തമാണെന്നും ഇന്ത്യക്കാര്‍ അമേരിക്കക്കാരെയും അമേരിക്കക്കാര്‍ ഇന്ത്യക്കാരെയും സ്നേഹിക്കുന്നുവെന്നും എറിക് ഗാര്‍സെറ്റി പറഞ്ഞു. ഗ്രാമത്തില്‍ ചായ വില്‍ക്കുന്നവര്‍ പോലും ഫോണില്‍ തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും പണം ലഭിച്ചെന്ന് ഉറപ്പാക്കുന്നെന്നും ഇത് ഞെട്ടിക്കുന്നതാണെന്നും ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റുകളിലെ വളര്‍ച്ചയും സാമ്പത്തിക സാങ്കേതികവിദ്യയും ശ്രദ്ധിക്കുമ്പോള്‍ മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha























