ആര്‍.എസ്.എസ് ആശയങ്ങളോട് അനുഭാവമുള്ള ആളായിരുന്നു ആര്‍.ശങ്കര്‍: ഒ.രാജഗോപാല്‍

ആര്‍. ശങ്കറിനെ പിടിവിടാതെ ബി.ജെ.പി മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലാണ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. ജീവിച്ചിരുന്നുവെങ്കില്‍ ആര്‍.ശങ്കര്‍ ബിജെപിയില്‍ ചേരുമായിരുന്നുവെന്ന് ഒ.രാജഗോപാല്‍ . ആര്‍.എസ്.എസ് ആശയങ്ങളോട് അനുഭാവമുള്ള ആളായിരുന്നു ആര്‍.ശങ്കറെന്നും അദ്ദേഹം പാര്‍ട്ടിയ്ക്ക് നേതൃത്വം നല്‍കുമായിരുന്നുവെന്നും രാജഗോപാല്‍ പറഞ്ഞു.
രമേശ് ചെന്നിത്തല ഹൈക്കമാന്റിന് അയച്ചിട്ടുള്ള കത്തിലെ വസ്തുതകള്‍ ശരിയാണെന്നും കേരളത്തില്‍ ബിജെപി ശക്തമാകുകയാണെന്നും രാജഗോപാല്‍ പറഞ്ഞു. കത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ചെന്നിത്തല ഉന്നയിച്ചിട്ടുള്ള കാര്യങ്ങളും രാജഗോപാല്‍ ശരിവെച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























