വാക്കുതര്‍ക്കം കയ്യാങ്കളിയായി..... ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ പെണ്‍കുട്ടികള്‍ ഉച്ചത്തില്‍ സംസാരിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം അവസാനിച്ചത് കത്തിക്കുത്തില്‍.... പ്രതി അറസ്റ്റില്‍

വാക്കുതര്‍ക്കം കയ്യാങ്കളിയായി..... ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ പെണ്‍കുട്ടികള്‍ ഉച്ചത്തില്‍ സംസാരിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം അവസാനിച്ചത് കത്തിക്കുത്തില്‍.... പ്രതിയെ അറസ്റ്റ് ചെയ്തു.
ഇടുക്കി മുരിക്കാശ്ശേരിയിലെ ഹോട്ടലിലാണ് സംഭവം നടന്നത്. പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തയാളാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ പതിനാറാംകണ്ടം സ്വദേശി പിച്ചാനിയില്‍ അഷറഫിനെ (54) പൊലീസ് അറസ്റ്റു ചെയ്തു.ഇടുക്കി മുരിക്കാശ്ശേരി ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് സമീപത്തായി മാംസ കച്ചവടം നടത്തുകയാണ് അഷറഫ്. ഇയാള്‍ ഹോട്ടലിലേക്ക് വരുന്ന സമയത്ത് ഫാമിലി റൂമില്‍ വിദ്യാര്‍ത്ഥിനികള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
വിദ്യാര്‍ത്ഥിനികള്‍ ഉച്ചത്തില്‍ സംസാരിച്ചത് ഇയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ അഷറഫ് വിദ്യാര്‍ത്ഥിനികളോട് ദേഷ്യപ്പെട്ടു. ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മൂന്നാം ബ്ലോക്ക് സ്വദേശി ബാലമുരളിയും കൂട്ടുകാരും ഇത് ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമായി. ഒടുവില്‍ ഹോട്ടല്‍ ഉടമ ഇടപെട്ട് രണ്ടുകൂട്ടരെയും മാറ്റി പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.
എന്നാല്‍ ആഹാരം കഴിച്ചിറങ്ങിയ അഷറഫ് ഇയാളുടെ കടയില്‍ പോയി കത്തിയുമായെത്തി ബാലമുരളിയും സുഹ്യത്തുക്കളും ഹോട്ടലില്‍ നിന്ന് ഇറങ്ങിയ സമയത്ത് ആക്രമിച്ചു. പരിക്കേറ്റ ബാലമുരളിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ മാങ്കുളത്തിന് സമീപത്തുനിന്നുമാണ് പൊലീസ് പിടികൂടി.
"
https://www.facebook.com/Malayalivartha
























