Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആശ്വാസത്തിന്റെ കേന്ദ്രങ്ങളാകണം... ഓരോ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റേയും പരിധിയിലുള്ള വാര്‍ഡുകള്‍ സമ്പൂര്‍ണ പകര്‍ച്ചവ്യാധി മുക്തമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്, ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുമായി മന്ത്രി സംവദിച്ചു

23 JUNE 2023 07:25 AM IST
മലയാളി വാര്‍ത്ത

ഓരോ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റേയും പരിധിയിലുള്ള വാര്‍ഡുകള്‍ സമ്പൂര്‍ണ പകര്‍ച്ചവ്യാധിമുക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ പങ്കാളികളാകണം. വാര്‍ഡില്‍ യോഗം ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇടയ്ക്കിടയ്ക്ക് വിലയിരുത്തണം. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആശ്വാസത്തിന്റെ കേന്ദ്രങ്ങളാകണം. രോഗബാധിതരായവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവരെ പ്രത്യേകമായി ശ്രദ്ധിക്കണം. കിടപ്പ് രോഗികളെ വീടുകളില്‍ സന്ദര്‍ശിച്ച് പരിചരണം ഉറപ്പാക്കണം. പനിബാധിച്ചവര്‍ക്ക് തുടര്‍പരിചരണം ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു മന്ത്രി.

പൊതുജനാരോഗ്യ രംഗത്ത് വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ ഇടപെടലുകളാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍. ഫീല്‍ഡ് തലത്തില്‍ ശരിയായ അവബോധം നല്‍കുന്നതിന് ഓരോരുത്തരും പരിശ്രമിക്കണം. ഏത് പനിയാണെങ്കിലും നിസാരമായി കാണരുത്. രോഗം വന്നാല്‍ ചികിത്സ തേടാന്‍ നാട്ടുകാരെ പ്രേരിപ്പിക്കണം. ആരോഗ്യ ബോധവത്ക്കരണത്തിന് പ്രതിരോധത്തില്‍ വലിയ പങ്കുവഹിക്കാനാകും.

കൊതുകിന്റെ ഉറവിട നശീകരണത്തിനായി വീടിനകത്തും പുറത്തും വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള അവബോധം നല്‍കണം. വെള്ളി, ശനി, ഞായര്‍ ഡ്രൈ ഡേ ആചരിക്കുമ്പോള്‍ എല്ലാവരും അതില്‍ പങ്കാളികളാകണം. ആരോഗ്യ കേന്ദ്രങ്ങളില്‍ ശുചീകരണം നടത്തണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായോ മലിനജലവുമായോ സമ്പര്‍ക്കത്തില്‍ വന്നവര്‍ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ സ്വയം പ്രതിരോധം ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (14 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (26 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (36 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (57 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends