ബിജെപി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന് തന്നെ, ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച

ബി.ജെ.പിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി കുമ്മനം രാജശേഖരനെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിലാണ് കുമ്മനത്തെ സംസ്ഥാന പ്രസിഡന്റാക്കാന്‍ തീരുമാനമെടുത്തത്. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കുമ്മനം. വെള്ളിയാഴ്ച തന്നെ അദ്ദേഹം തിരുവനന്തപുരത്ത് ചുമതലയേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കേരള സന്ദര്‍ശനത്തിന് പിന്നാലെ ഡല്‍ഹിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലേക്ക് കുമ്മനവും ക്ഷണിതാവായിരുന്നു.
വി.മുരളീധരന്റെ പിന്‍ഗാമിയായാണ് കുമ്മനം സംസ്ഥാന അധ്യക്ഷ പദവിയിലേക്കെത്തുന്നത്. നേരത്തെ, കേരളത്തിലെ ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നതിനായി പാര്‍ട്ടി കേന്ദ്രസംസ്ഥാന നേതൃയോഗം ചേര്‍ന്നിരുന്നെങ്കിലും സമവായത്തിലെത്താതിരുന്നതിനെ തുടര്‍ന്ന് തീരുമാനം കേന്ദ്രനേതൃത്വത്തിനു വിടുകയായിരുന്നു. കേരളനേതാക്കളുടെ യോഗത്തില്‍ ധാരണയാകാതെ വന്നതിനെത്തുടര്‍ന്നാണ് തീരുമാനം പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായ്ക്ക് വിട്ടത്. അധ്യക്ഷനമായി കുമ്മനം തന്നെ മതിയെന്നായിരുന്നു അമിത് ഷായുടെ തീരുമാനം.
കുമ്മനം രാജശേഖരനെ അധ്യക്ഷനാക്കുന്നതിനെ ഒരു വിഭാഗം യോഗത്തില്‍ എതിര്‍ത്തതാണ് സമവായം അസാധ്യമാക്കിയത്. രാജശേഖരനെ അധ്യക്ഷനാക്കിയാല്‍ കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി കേന്ദ്രനേതൃത്വം നിര്‍ദേശിച്ച ബാലശങ്കറിനെപാര്‍ട്ടിയിലെ കൃഷ്ണദാസ് പക്ഷം പിന്തുണച്ചപ്പോള്‍, മുരളീധരപക്ഷം കുമ്മനം രാജശേഖരനെ അധ്യക്ഷനാക്കണെന്ന് ആവശ്യപ്പെട്ടു. എസ്എന്‍ഡിപിയുമായി തിരഞ്ഞെടുപ്പു സഖ്യമുണ്ടാക്കാനൊരുങ്ങുമ്‌ബോള്‍ ബിജെപി അധ്യക്ഷസ്ഥാനം നായര്‍ സമുദായത്തിനു നല്‍കണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം.
ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലശങ്കറിനെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കു കേന്ദ്രനേതൃത്വം ശുപാര്‍ശ ചെയ്തതും ഇതിനാലാണ്. കൃഷ്ണദാസ് പക്ഷം കേന്ദ്രനേതൃത്വത്തിന്റെ ശുപാര്‍ശ അംഗീകരിക്കാന്‍ തയാറായപ്പോള്‍, മുരളീധരപക്ഷം ആര്‍എസ്എസ് വിഎച്ച്പി നേതൃത്വങ്ങളുമായി കൂടിയാലോചിച്ചു തന്ത്രപൂര്‍വം കുമ്മനം രാജശേഖരനെ രംഗത്തിറക്കുകയായിരുന്നു. അധ്യക്ഷസ്ഥാനത്തേക്കു കേന്ദ്രനേതൃത്വം നിശ്ചയിച്ച രണ്ടു മാനദണ്ഡങ്ങളും കുമ്മനം രാജശേഖരനും ഇണങ്ങുന്നതുമാണ്. കുമ്മനം സംസ്ഥാന ബിജെപിയുടെ ഭാഗമല്ലെന്നതും നായര്‍ സമുദായാംഗമാണെന്നതും പരിഗണനയ്ക്കു യോഗ്യനാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha