ന്യൂനപക്ഷ ക്ഷേമ ആനുകൂല്യത്തിന് ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്ക് അപേക്ഷിക്കാനാകുന്നില്ല

ആധാര്‍ കാര്‍ഡ് ഇല്ലെങ്കിലും ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ പാടില്ലെന്ന സുപ്രീം കോടതി നിര്‍ദേശം നിലവിലുണ്ടായിട്ടും കാര്‍ഡില്ലാത്തവര്‍ക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കാന്‍ സാധിക്കുന്നില്ലെന്ന് പരാതി. ഓണ്‍ലൈനായി അയക്കേണ്ട അപേക്ഷകള്‍ ആധാര്‍ ലിങ്ക് ഇല്ലാത്തതിെന്റ പേരില്‍ സമര്‍പ്പിക്കാന്‍ കഴിയുന്നില്ല. സ്വകാര്യ ഐ.ടി.ഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ഫീസ് തിരിച്ചുലഭിക്കുന്ന സ്‌കോളര്‍ഷിപ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത് ന്യൂനപക്ഷ ക്ഷേമ വകുപ്പിെന്റ വെബ്‌സൈറ്റിലൂടെയാണ്. അപേക്ഷ നല്‍കേണ്ട അവസാന തീയതി 31 ആണ്.
എന്നാല്‍, ആധാര്‍ കാര്‍ഡ് ഇല്ലാത്ത വിദ്യാര്‍ഥികള്‍ ഓണ്‍ലൈനില്‍ അപേക്ഷ പൂരിപ്പിക്കുമ്പോള്‍ കാര്‍ഡ് നമ്പര്‍ നല്‍കാത്തതിനാല്‍ രണ്ടാമത്തെ പേജിലേക്ക് കടക്കാനാകുന്നില്ല. മുഴുവന്‍ വിവരങ്ങളും നല്‍കിയിട്ടില്ലെന്ന സന്ദേശമാണ് പ്രത്യക്ഷപ്പെടുന്നത്. ഇതുസംബന്ധിച്ച കോളത്തില്‍ ആധാര്‍ ഇല്ല എന്ന് രേഖപ്പെടുത്തിയിട്ടും രണ്ടാം പേജിലേക്ക് പ്രവേശിക്കാനാകുന്നില്ല. ന്യൂനപക്ഷ വകുപ്പിന്റെ ഇതുസംബന്ധിച്ച വിജ്ഞാപനത്തില്‍ ബാങ്ക് അക്കൗണ്ട് ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യണമെന്ന് പ്രത്യേകം നിര്‍ദേശിക്കുന്നുമുണ്ട്. ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി നിര്‍ദേശം വന്ന ശേഷവും വകുപ്പ് പ്രത്യേകം നിര്‍ദേശം നല്‍കാത്തതും സോഫ്റ്റ് വെയര്‍ നവീകരിക്കാത്തതുമാണ് വിദ്യാര്‍ഥികള്‍ക്ക് കുരുക്കാവുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ആധാര്‍ കാര്‍ഡ് ഇല്ലെങ്കിലും അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ പ്രയാസം നേരിടുന്നവര്‍ scholarship.mwd@gmail.com എന്ന വിലാസത്തില്‍ അറിയിക്കണം. സോഫ്റ്റ് വെയര്‍ പ്രശ്‌നം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























