Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

വേട്ടയാടലും കൈകൊടുപ്പും ഒരുമിച്ച് വേണ്ട;വിശാല പ്രതിപക്ഷത്തിന് കൈ കൊടുക്കാന്‍ പോയ യെച്ചൂരി എയറിലാണ്,പിണറായീടെ കൈയ്യിലിരുപ്പിനേക്കുറിച്ച് രണ്ട് വാക്ക്,ചോദ്യശരങ്ങളില്‍ പൊള്ളി സിപിഎം കേന്ദ്ര നേതൃത്വം

25 JUNE 2023 08:39 PM IST
മലയാളി വാര്‍ത്ത

More Stories...

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

എന്റെ യെച്ചൂരി നിങ്ങള്‍ ഒരിടത്ത് നില്‍ക്കെന്ന് പറഞ്ഞാല്‍ മൂപ്പര് പെടാപ്പാട് പെടും. കാരണം കേരളത്തില്‍ വന്നാല്‍ കോണ്‍ഗ്രസ്സിനെ തെറിപറഞ്ഞ് സ്വന്തം പാര്‍ട്ടിയെ ചേര്‍ത്തു പിടിയ്ക്കണം. അങ്ങ് ഉത്തരേന്ത്യയില്‍ ചെന്നാലോ കോണ്‍ഗ്രസ്സിനെ ചേര്‍ത്തു പിടിച്ച് നീ എന്റെ ചങ്കാണടാ പങ്കാളി എന്ന് തള്ളണം. ഇതുപോലൊരു ഗതികേട് സിപിഎം കേന്ദ്ര നേതൃത്വത്തിനല്ലാതെ മറ്റാര്‍ക്കം ഇല്ല. ഒരിടത്ത് വേട്ടയാടല്‍ മറ്റൊരിടത്ത് കൈകൊടുപ്പ്. ഇതാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നാണംകെട്ട പണി. കേരളത്തില്‍ സ്വന്തം പാര്‍ട്ടി കോണ്‍ഗ്രസ് നേതാക്കളെ അന്വേഷണ സംഘങ്ങളെ ഉപയോഗിച്ച് വേട്ടയാടുന്നു. മറുവശത്ത് ബിജെപിയെ നേരിടാനുള്ള കോണ്‍ഗ്രസ്സിന്റെ വിശാല പ്രതിപക്ഷത്തിന് പോയി കൈ കൊടുക്കുന്നു. പട്‌നയില്‍ നടന്ന കോണ്‍ഗ്രസ് പരിപാടിയില്‍ പോയി കൈകോര്‍ത്തു പിടിച്ച യെച്ചൂരി കേരളത്തിലെ ഭരണകൂട വേട്ടയാടലില്‍ മിണ്ടുന്നില്ല. കോണ്‍ഗ്രസ് ദേശീയ നേതൃത്വം യെച്ചൂരിയെ വിളിച്ച് കയറ്റിയതില്‍ ഇപ്പോള്‍ ഖേദിക്കുന്നു. പിണറായി യെച്ചൂരി പട്‌നയില്‍ പോതിനെ കുറിച്ചോ വിശാല പ്രതിപക്ഷത്തിന് യെച്ചൂരി കൈകൊടുത്തിനേക്കുറിച്ചോ ഒരക്ഷരം മിണ്ടുന്നില്ല.

സത്യത്തില്‍ പിണറായിക്ക് മോദി ചായ്‌വ് ഉണ്ടോ. ഇത് കേരളം കുറച്ച് കാലമായ് ചോദിക്കുന്ന ചോദ്യമാണ്. മോദിയെ എതിര്‍ക്കാന്‍ വര്‍ഗ്ഗീയതയെ തുരത്താന്‍ കോണ്‍ഗ്രസ് വിശാല പ്രതിപക്ഷത്തിന് കോപ്പുകൂട്ടുന്നു. ഞങ്ങളുടെ ബിജെപിയെ എതിര്‍ക്കുന്നു എന്ന് പറയുന്നതല്ലാതെ പിണറായി വിജയന്‍ മോദിയെ കാണുമ്പോള്‍ നട്ടെല്ല് വളഞ്ഞ് നില്‍ക്കുന്നതാണ് കാണാനാകുന്നത്. മോദിയെ പിണറായിക്കെതിരെയുള്ള ഒരു കേസും അനക്കുന്നില്ല. ലാവ്‌ലിന്‍ തൊട്ടുപോലും നോവിക്കുന്നില്ല. അപ്പോള്‍ അന്തര്‍ദ്ധാര ആരൊക്കെ തമ്മിലാന്ന് ജനം സംശയിക്കുന്നതില്‍ തെറ്റ് പറയാനാകില്ല. വിശാല പ്രതിപക്ഷത്തിന് കൈകൊടുക്കാന്‍ യെച്ചൂരിനെ പോയതിനേക്കുറിച്ച് ഒരക്ഷരം പിണരായി മിണ്ടിയിട്ടില്ല. കേരളത്തിലെ സിപിഎമ്മിന്റെ കരുത്തുറ്റ നേതാവ് മിണ്ടാത്ത് കൊണ്ടായിരിക്കും മറ്റ് പല നേതാക്കളും മിണ്ടിയിട്ടില്ല.

എന്തായാലും പിണറായി കഴുത്തിന് പിടിക്കുമോ എന്ന ഭയം ഉള്ളത് യെച്ചൂരി ഇപ്പോള്‍ കോണ്‍ഗ്രസ്സിനെ പത്ത് പറഞ്ഞിട്ടുണ്ട്. അതും ഡല്‍ഹി വിഷയത്തിലാണ് യെച്ചൂരി കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചിരിക്കുന്നത്. പ്രതിപക്ഷ ഐക്യം യാഥാര്‍ഥ്യമാകണമെങ്കില്‍ കോണ്‍ഗ്രസ് ധാര്‍ഷ്ഠ്യം ഒഴിവാക്കണമെന്ന് പിബി ആവശ്യപ്പെട്ടു. ഡല്‍ഹി ഓര്‍ഡിനന്‍സിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് മടിക്കരുത്. ഡല്‍ഹി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുമ്പോഴാണ് സിപിഎം പിബിയില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് കൃത്യമായ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് പിബിയുടെ വിമര്‍ശനം.

പട്‌നയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിപക്ഷ നേതൃയോഗം ആശാവഹമാണെന്നു പിബി വിലയിരുത്തി. ബിജെപിക്കെതിരെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കൂട്ടായ്മ കൊണ്ടുവരാനാകുമെന്ന പ്രത്യാശയും പിബി പങ്കുവച്ചു. ഡല്‍ഹി സര്‍ക്കാരിന്റെ നിയമന അധികാരത്തെ മറികടക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സിനെ കോണ്‍ഗ്രസും എതിര്‍ക്കേണ്ടതാണെന്ന് പിബി ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ഐക്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് അത്തരമൊരു നിലപാട് കൈക്കൊള്ളേണ്ടതാണ്. ധാര്‍ഷ്ഠ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസ് ഓര്‍ഡിനന്‍സിനെ എതിര്‍ക്കാന്‍ രംഗത്തു വരണം. ഈ ഓര്‍ഡിനന്‍സ് സ്പഷ്ടമായും ജനാധിപത്യത്തിനു എതിരാണ്. പ്രത്യേകിച്ചും ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നു പിബി ചൂണ്ടിക്കാട്ടി.

അതേസമയം, ബംഗാളില്‍നിന്നുള്ള പിബി അംഗങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചും രംഗത്തെത്തി. പട്‌നയില്‍ നടന്ന പ്രതിപക്ഷ കക്ഷികളുടെ നേതൃയോഗത്തില്‍ ഡല്‍ഹി ഓര്‍ഡിനന്‍സ് അജന്‍ഡയിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാകാം കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കാതിരുന്നത്. ഇതിന്റെ പേരില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കേണ്ടതില്ലെന്ന് അവര്‍ നിലപാടെടുത്തു. ബിജെപിക്കെതിരായി ഒരു പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും, ഇതേക്കുറിച്ചു പിന്നീട് തീരുമാനിക്കാമെന്നാണ് പിബിയിലെ ധാരണ. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം തീരുമാനമെടുക്കാമെന്ന് പിബിയില്‍ അഭിപ്രായമുയര്‍ന്നു. കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് അലമുറയിടുന്ന യെച്ചൂരി കേരളത്തിലെ സ്വന്തം സര്‍ക്കാരിന്റെ കാര്യത്തില്‍ കൂടി നിലപാട് വ്യക്തമാക്കണം. പിണറായി സര്‍ക്കാരിന്റെ മാധ്യമ വേട്ടയ്‌ക്കെതിരെയും പ്രതിപക്ഷ വേട്ടയ്‌ക്കെതിരെയും രണ്ട് വാക്ക് പറയാന്‍ തയ്യാറാകണം. ഇന്ത്യയിലെ കമ്യൂണിസ്റ്റ്മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ വത്തിക്കാനായ കേരളത്തില്‍ സി.പി.എമ്മിനെ ബാധിച്ച ദുര്‍മേദസ്സിന്റെ അവസ്ഥാന്തരങ്ങളെ ദേശീയതലത്തില്‍ പരിക്കില്ലാതെ വ്യാഖ്യാനിച്ചു പിടിച്ചുനില്‍ക്കാന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പെടാപ്പാട് പെടുകയാണ്. മുണ്ടുടുത്ത മോദിയെന്ന വിളിപ്പേരിലേക്ക് പിണറായി എത്തിക്കഴിഞ്ഞു. അത് ഈ പാര്‍ട്ടിയുടെ വലിയ ജീര്‍ണ്ണത തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (5 minutes ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (22 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (35 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (52 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (56 minutes ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (9 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 hours ago)

Malayali Vartha Recommends