Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

ഹൈക്കോടതി ഉത്തരവിനും പുല്ലുവില;ബസ്സുടമയെ തല്ലിച്ചതച്ച് സിപിഎം നേതാവ്,ബസ്സില്‍ സിഐടിയു കെട്ടിയ കൊടിതോരണം എടുത്ത് കളഞ്ഞതോടെ കൈയ്യാംങ്കളി,പോലീസ് നോക്കി നില്‍ക്കെ ബസ്സുടമയെ പഞ്ഞിക്കിട്ടു,സിപിഎം ഗുണ്ടകളും സിഐടിയുക്കാരും കേരളം കുട്ടിച്ചോറാക്കും

25 JUNE 2023 09:17 PM IST
മലയാളി വാര്‍ത്ത

More Stories...

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

കഴിഞ്ഞ ദിവസം നമ്മള്‍ കേട്ട ഒരു വാര്‍ത്തയാണ് സിഐടിയു കൊടികുത്തി ഒരു ബസ്സ് സര്‍വ്വീസ് പൂട്ടിച്ചത്. ബസ്സുടമ നേരെ ഹൈക്കോടതിക്ക് വിട്ടു സര്‍വ്വീസ് പുനരാരംഭിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ കോടതി ഉത്തരവിനും പുല്ലുവില. ബസ്സുടമയ്ക്ക് നേരെ സിപിഎം പഞ്ചായത്തംഗത്തിന്റെ കയ്യേറ്റം. ഹൈക്കോടതി നിര്‍ദേശപ്രകാരം സര്‍വീസ് പുനരാരംഭിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉടമയ്ക്കുനേരെ സിപിഎം ഗുണ്ടകളുടെ ഗുണ്ടായിസം അരങ്ങേറിയത്. വട്ടിക്കുളങ്ങര ബസ് ഉടമ രാജ്‌മോഹനു നേരെയാണ് രാവിലെ കയ്യേറ്റം ഉണ്ടായത്. തിരുവാര്‍പ്പ് പഞ്ചായത്തംഗം കെ.ആര്‍. അജയ് ആണ് കയ്യേറ്റം നടത്തിയത്. ഇതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്. ഇത് കേരളം തന്നെയാണോ ഇക്കൂട്ടര്‍ കാണിച്ച് കൂട്ടുന്ന തോന്നിവാസങ്ങള്‍ ചോദ്യം ചെയ്യാനും ആരുമില്ല കോടതിയേയും ഭയമില്ല. സിപിഎം എന്ന ലേബല്‍ ഉള്ളത് കൊണ്ട് ആരുടേയും നെഞ്ചത്തേക്ക് കയറാമെന്ന ധാര്‍ഷ്ട്യമാണ്.

സര്‍വീസ് പുനരാരംഭിക്കാന്‍ ബസിനു മുന്നില്‍ കെട്ടിയ കൊടിതോരണങ്ങള്‍ അഴിക്കുമ്പോഴായിരുന്നു സംഭവം. ഉടന്‍ പൊലീസ് പിടിച്ചു മാറ്റിയെങ്കിലും രാജ് മോഹന്‍ നിലത്തു വീണു. രാജ്‌മോഹനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സര്‍വീസിന് തടസ്സമില്ലെന്നും കൊടിതോരണം നശിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് സിഐടിയുവിന്റെ വിശദീകരണം. അതേസമയം, കയ്യേറ്റം നടത്തിയ പഞ്ചായത്തംഗം അജയനെ അറസ്റ്റ് ചെയ്തു. ഇതിന്റെ രേഖ കാണിച്ചതോടെ കുമരകം പൊലീസ് സ്റ്റേഷനു മുന്നില്‍ ബിജെപി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. ബസ് സര്‍വീസ് പൊലീസ് സംരക്ഷണയില്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ബസിനു മുന്നിലെ കൊടി തോരണങ്ങള്‍ മാറ്റാത്തതിനാല്‍ ഇന്നലെ സര്‍വീസ് ആരംഭിക്കാനായില്ല. ഈ തോരണങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്നാണ് സിഐടിയു ബസിനു മുന്നില്‍ കൊടികുത്തിയത്. കഴിഞ്ഞ ദിവസം രാജ്‌മോഹന്‍ ബസിനു മുന്നില്‍ പ്രതീകാത്മകമായി ലോട്ടറിക്കച്ചവടം നടത്തിയിരുന്നു.

സിഐടിയു വന്ന് കൊടികുത്തി സര്‍വ്വീസ് തടസ്സപ്പെടുത്തിയപ്പോള്‍ ബസ്സിന് മുന്നില്‍ ഇരുമ്പ് കസേരയിട്ട് കോട്ടും സ്യൂട്ടും ധരിച്ചാണ് രാജ്‌മോഹന്‍ പ്രതിഷേധമെന്ന രീതിയില്‍ ലോട്ടറി കച്ചവടം നടത്തിയത്. ടൈം സ്‌ക്വയര്‍ ലക്കി സെന്റര്‍ എന്നാണ് ലോട്ടറി കച്ചവടത്തിന് പേരിട്ടത്. അത് മുഖ്യമന്ത്രിയെ പരിഹസിക്കുന്ന രീതിയില്‍ ആയിരുന്നു. മുഖ്യമന്ത്രി അമേരിക്കയിലെ ടൈം സ്‌ക്വയറില്‍ ലോട്ടറി പോയി സമ്മേളനം നടത്തിയതിനെ പരിഹസിച്ചായിരുന്നു ഇത്. ഇത് പ്രദേശത്തെ സിപിഎമ്മുകാരെ ചൊടിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ കശപിശ ഉണ്ടാകുകയും ചെയ്തിരുന്നു. ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തി ബസ് സര്‍വീസ് തുടങ്ങിയ രാജ്‌മോഹന് നാലു ബസുകളുണ്ട്. ബസിലെ ഒരു തൊഴിലാളി മാത്രമാണ് സമരത്തിലുള്ളത്. മറ്റു മൂന്നു ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഏറ്റവും കലക്ഷനുള്ള ബസിന്റെ സര്‍വീസാണ് സിഐടിയു മുടക്കിയത്. മറ്റു രണ്ടു ബസുകള്‍ പൂര്‍ണനഷ്ടത്തിലും ഒരു ബസ് ലാഭവും നഷ്ടവുമില്ലാത്ത സ്ഥിതിയിലുമാണു സര്‍വീസ് നടത്തുന്നതെന്നും ഉടമ പറയുന്നു. ഇതോടെയാണ് രാജ്‌മോഹന്‍ കോടതിയില്‍ പോയത്.

സിഐടിയുക്കാരെക്കൊണ്ട് പൊറുതിമുട്ടിയിട്ടുണ്ട് മലയാളി. ഈയടുത്ത കാലത്താണ് തിരുവനന്തപുരത്ത് ഒരു സംഭവം നടന്നത്. വീട് പണിക്കായ് കൊണ്ടുവന്ന ടൈല്‍ ഇറക്കുന്നതില്‍ തര്‍ക്കവുമായ് സിഐടിയും രംഗത്ത് വന്നത്. സിഐടിയും ലോഡിറക്കാന്‍ വന്‍ തുക ചോദിച്ചു അത് കൊടുക്കാനില്ലെന്ന് വീട്ടമ്മ പറഞ്ഞു. പിന്നെ തര്‍ക്കം ഭീഷണി. വേറെ ആരേക്കൊണ്ടേലും ലോഡിറക്കുന്നത് കാണണമെന്ന വെല്ലുവിളി. ഒടുവില്‍ വീട്ടമ്മ തനിയെ ആണ് ആ ടൈലിറക്കിയത്. സഹായിക്കാന്‍ ബന്ധുക്കള്‍ വന്നിട്ടും സിഐടിയുക്കാര്‍ തടയുകയായിരുന്നു. വലിയ വാര്‍ത്ത ആയിരുന്നു ആ സംഭവം. ഇത്തരത്തില്‍ ഒരു പണിയും എടുക്കാതെ കാശടിക്കാന്‍ നടക്കുന്ന ഈ ടീമിനെ ഇനിയും നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം തയ്യാറാകണം. ഇല്ലെങ്കില്‍ പൊറുതിമുട്ടി ജനം കൈവെക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 minutes ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (23 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (36 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (53 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (57 minutes ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (9 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 hours ago)

Malayali Vartha Recommends