Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

രാജ്യത്തിന്റെ സംസ്കാരം, സാന്മാർഗിക മൂല്യങ്ങൾ എന്നിവയ്ക്ക് നിരക്കാത്ത എന്തിനും ഏതിനും എതിരെ കർശന നടപടികൾ വേണം! നല്ല കാര്യം തന്നെയാണത്; നീതിയും നിയമവും നടപ്പാക്കുക തന്നെ വേണം; പക്ഷേ ഒരു പ്രശ്നമുണ്ടല്ലോ; ഈ നീതിയും നിയമവും ഇവിടെ എല്ലാവർക്കും ഒരുപോലെ ബാധകമാണോ? നിർണായകമായ ചോദ്യവുമായി അഞ്ജു പാർവതി പ്രഭീഷ്

25 JUNE 2023 10:55 PM IST
മലയാളി വാര്‍ത്ത

More Stories...

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

ശരിയാണ്, രാജ്യത്തിന്റെ സംസ്കാരം, സാന്മാർഗിക മൂല്യങ്ങൾ എന്നിവയ്ക്ക് നിരക്കാത്ത എന്തിനും ഏതിനും എതിരെ കർശന നടപടികൾ വേണം!!നല്ല കാര്യം തന്നെയാണത്. നീതിയും നിയമവും നടപ്പാക്കുക തന്നെ വേണം!! പക്ഷേ ഒരു പ്രശ്നമുണ്ടല്ലോ. ഈ നീതിയും നിയമവും ഇവിടെ എല്ലാവർക്കും ഒരുപോലെ ബാധകമാണോ?? രാജ്യത്തിന്റെ സംസ്കാരം, സാന്മാർഗിക മൂല്യങ്ങൾ എന്നിവയ്ക്ക് നിരക്കാത്തത് ചെയ്യുന്ന എല്ലാവരെയും ഒരുപോലെ ആണോ ട്രീറ്റ്‌ ചെയ്യുന്നത്? അല്ല! അവിടെയാണ് പ്രശ്നം ഏമാന്മാരെ!!! നിർണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;

ശരിയാണ്, രാജ്യത്തിന്റെ സംസ്കാരം, സാന്മാർഗിക മൂല്യങ്ങൾ എന്നിവയ്ക്ക് നിരക്കാത്ത എന്തിനും ഏതിനും എതിരെ കർശന നടപടികൾ വേണം!!നല്ല കാര്യം തന്നെയാണത്. നീതിയും നിയമവും നടപ്പാക്കുക തന്നെ വേണം!! പക്ഷേ ഒരു പ്രശ്നമുണ്ടല്ലോ. ഈ നീതിയും നിയമവും ഇവിടെ എല്ലാവർക്കും ഒരുപോലെ ബാധകമാണോ?? രാജ്യത്തിന്റെ സംസ്കാരം, സാന്മാർഗിക മൂല്യങ്ങൾ എന്നിവയ്ക്ക് നിരക്കാത്തത് ചെയ്യുന്ന എല്ലാവരെയും ഒരുപോലെ ആണോ ട്രീറ്റ്‌ ചെയ്യുന്നത്? അല്ല! അവിടെയാണ് പ്രശ്നം ഏമാന്മാരെ!!!

രാഷ്ട്രീയം, പണം, പദവി, സെലിബ്രിറ്റി സ്റ്റാറ്റസ് ഈ നാല് കാര്യങ്ങൾ നോക്കി ജനങ്ങളെ തട്ടുകളായി തിരിച്ചു, ഈ നാലെണ്ണം ഒരുമിച്ചു ഉള്ളവനോ, നാലെണ്ണത്തിൽ ഏതെങ്കിലും ഒരെണ്ണം എങ്കിലും ഉള്ളവന് ഒരു നിയമവും ഇതൊന്നും ഇല്ലാത്ത വെറും സാധാ മനുഷ്യർക്ക് ഒരു നിയമവും വരുന്നതിനെയാണ് പിഴച്ച സിസ്റ്റം എന്ന് പറയുന്നത്. ആ പിഴച്ച സിസ്റ്റത്തിൽ നീതിപാലനവും പങ്കാളി ആവുമ്പോൾ നിയമം വെറും നോക്കുക്കുത്തിയാകുന്നു.

തൊപ്പിയെ അറസ്റ്റ് ചെയ്തു. കേസും എടുത്തു. കഴിഞ്ഞു! അത് വരെ ഒക്കെ. നിയമം അവന്റെ തെറ്റു കുറ്റങ്ങൾ നോക്കി, ഹരിച്ചും ഗുണിച്ചും കൂട്ടിയും കുറച്ചും വേണ്ട പോലെ ജഡ്ജ് ചെയ്തു അവന്റെ തെറ്റ് എന്താണെന്ന് മനസിലാക്കി കൊടുക്കട്ടെ. കൗൺസിലിങ്ങും അവനു വേണ്ട മെന്റൽ ഹെൽത്ത്‌ സപ്പോർട്ടും ഒക്കെ അതിൽ ഉൾപ്പെടുമല്ലോ. എന്നാൽ പോലീസ് പേജിൽ പോലും അവന്റെ പേരിൽ ഒരു ട്രോൾ വീഡിയോ ഇട്ട് വീണ്ടും അവനെ സൈബർ അറ്റാക്കിന് എറിഞ്ഞുകൊടുക്കാൻ അവൻ എന്താ പിടികിട്ടാപുള്ളിയോ കൊടും ക്രിമിനലോ അണ്ടർ വേൾഡ് ഡോണോ ആയിരുന്നോ? ആണോ?

ഡോമസ്റ്റിക് വയലൻസിന് ഇരയായി, ചൈൽഡ് ഹുഡ് trauma അനുഭവിച്ച ഒരു പയ്യനെ ഈ രീതിയിൽ ആണോ പ്രബുദ്ധർ മര്യാദ പഠിപ്പിക്കേണ്ടത്? സ്വന്തം നാട്ടിൽ നിന്നും സ്വന്തം വീട്ടിൽ നിന്നും അവൻ ചെറു പ്രായത്തിൽ അനുഭവിച്ച കുറേ ടോർച്ചർകളുടെ ആകെ തുകയാണ് നിലവിലെ അവന്റെ സ്വഭാവം. ഇപ്പോൾ ഒരു നാട് മൊത്തം, നാട്ടിലെ നീതിന്യായം മൊത്തം അവനെ ഈ വിധം പരസ്യ വിചാരണ ചെയ്യുമ്പോൾ, അതിൽ നിന്നും കിട്ടുന്ന മെന്റൽ ടോർച്ചർ കൊണ്ട് അവനെ പോലൊരാൾക്ക് സർവൈവ് ചെയ്യാൻ കഴിയുമോ? അറിയില്ല.

പിന്നെ രാജ്യത്തിന്റെ സംസ്കാരം കാത്തു സൂക്ഷിക്കുന്ന കാര്യത്തിൽ തൊപ്പി എന്ന പേരുള്ള നിഹാലും തൊപ്പി വച്ച പോലീസും ഒന്നാണ് എന്ന് കോട്ടയത്തെ പോലീസ് സാർ കാണിച്ചു തന്നിരുന്നു. ഒരാൾ വെർച്വൽ വേൾഡിൽ ഇരുന്ന് കാ... പൂ... വിളിച്ചു പറഞ്ഞപ്പോൾ മറ്റൊരാൾ ക്യാമറകൾക്ക് മുന്നിൽ പരസ്യമായി കായും പൂവും ചേർത്ത് അക്ഷരശ്ലോകം ഉണ്ടാക്കി രാജ്യത്തിന്റെ സംസ്കാരം കാത്തു. ഇനി സാന്മാർഗിക മൂല്യങ്ങളെ കുറിച്ചാണെങ്കിൽ മിനിഞ്ഞാന്നും ഇന്നലെയുമായി വ്യാജ സർട്ടിഫിക്കറ്റ് വച്ചു ജോലിയും അഡ്മിഷനും നേടിയ രണ്ട് അമ്പോറ്റി സഖാക്കൾ കുഞ്ഞുങ്ങളെ കൂടി ഉൾപ്പെടുത്തി ഒരു ട്രോൾ വീഡിയോ പോസ്റ്റ്‌ ചെയ്യാം ആയിരുന്നില്ലേ പോലീസ് ഏമാന്മാരെ?

അപ്പോൾ പ്രിവിലേജ് ആണ് പ്രശ്നം!!ഭരണിപ്പാട്ട് പാടിയ തൊപ്പി വച്ച പോലീസ് ഏമാന് ഒരു നിയമം, ചക്കപ്പാട്ട് പാടിയ തൊപ്പിക്ക് വേറൊരു നിയമം. ഇക്കണ്ട ഉദ്ഘാടനമഹാമഹങ്ങൾ നടത്തി ഗതാഗത തടസ്സം ഉണ്ടാക്കുന്ന സെലിബ്രിറ്റി താരങ്ങൾക്കും കോടതി പോലും വിലക്കിയ സമരകോലാഹലങ്ങൾ സൃഷ്ടിക്കുന്ന ജനജീവിതം സ്തംഭിപ്പിക്കൽ, ഗതാഗത തടസ്സം ഇവ ഉണ്ടാക്കുന്ന രാഷ്ട്രീയക്കാർക്ക് ഒരു നിയമം ഒരേ ഒരു ഉദ്ഘാടനം മാത്രം ചെയ്ത തൊപ്പിക്ക് മറ്റൊരു നിയമം.

ഒരു തലമുറയ്ക്ക് ഏറ്റവും മോശപ്പെട്ട സന്ദേശം നൽകുന്ന, വ്യാജ രേഖ കേസിലെ പ്രതികൾക്ക് അവർ ഭരണപക്ഷപ്പാർട്ടിയുടെ അമ്പോറ്റി കുഞ്ഞുങ്ങൾ ആയതിനാൽ ഒരു നിയമം ഒരു വ്യാജരേഖയും ഉണ്ടാക്കാതെ,പല ഇന്റർനാഷണൽ സ്ട്രീമേഴ്സിനെയും അനുകരിച്ചു ഗെയിമറും സ്ട്രീമറുമായ തൊപ്പിക്ക് ഒരു നിയമം!! കാരണം തൊപ്പി വേണ്ടാതീനം കാണിച്ച, പ്രിവിലേജ് ഒന്നും ഇല്ലാത്ത, കേരളത്തിലെ പ്രമുഖ മതത്തിനു തലവേദന സൃഷ്‌ടിച്ച, ആരോരും ചോദിക്കാനും പറയാനും ഇല്ലാത്ത ഒരു പയ്യൻ മാത്രമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (14 minutes ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (31 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (44 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (1 hour ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (9 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 hours ago)

Malayali Vartha Recommends