നാട്ടിലേക്ക് വരാനിരിക്കെ ദുരന്തമെത്തിയത് അപ്രതീക്ഷിതമായി... റഷ്യയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തടാകത്തില്‍ വീണ് മരിച്ചതായി വിവരം

റഷ്യയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തടാകത്തില്‍ വീണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മുഴപ്പിലങ്ങാട്ടെ ഇ. പ്രത്യൂഷയാണ് (24) മരിച്ചത്. മുഴപ്പിലങ്ങാട് കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷെര്‍ളിയുടെ ഏക മകളാണ്.
സ്‌മോളന്‍സ്‌ക് സ്റ്റേറ്റ് മെഡിക്കല്‍ കോളജില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. കൂടെ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ഇന്നസെ ഉച്ചയോടെയാണ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചത്. കോളജില്‍നിന്ന് വിവരങ്ങള്‍ ഒന്നും കിട്ടിയില്ലെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.
കൂട്ടുകാരോടൊപ്പം സവാരി പോയപ്പോള്‍ അബദ്ധത്തില്‍ തടാകത്തില്‍ വീണ് മുങ്ങി മരിച്ചതായാണ് വിദ്യാര്‍ഥികള്‍ വീട്ടുകാരെ അറിയിച്ചത്. അപകടത്തില്‍പെട്ട രണ്ട് സഹപാഠികളെ രക്ഷപ്പെടുത്തിയെങ്കിലും പ്രത്യൂഷയെ രക്ഷിക്കാനായില്ലെന്നും കൂട്ടുകാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
വരുന്ന ആഗസ്റ്റില്‍ നാട്ടില്‍ വരാനിരിക്കെയാണ് അപകടമുണ്ടായത്. മൃതദേഹം ബുധനാഴ്ച മുംബൈ വഴി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍.
"
https://www.facebook.com/Malayalivartha


























