ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഇന്ന് തിരുവനന്തപുരത്ത് ... നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം വിശാലജനസഭയില്‍ ജെ.പി. നഡ്ഡ പങ്കെടുക്കും

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഇന്നു രാവിലെ 9.30ന് തിരുവനന്തപുരത്ത് എത്തും . നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം വിശാലജനസഭയില്‍ ജെ.പി. നഡ്ഡ പങ്കെടുക്കും.
രാവിലെ കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമികളുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടത്തും. രാവിലെ 11ന് കവടിയാര്‍ ഉദയ് പാലസിലാണ് വിശാല സഭ നടക്കുന്നത്.
ബിജെപിയിലെത്തിയ പ്രമുഖര്‍ അടുത്തിടെ പാര്‍ട്ടി വിടുന്നതും നഡ്ഡയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും. ബിജെപിയുടെ ഭാഗമായ സംവിധായകരായ രാജസേനന്‍, രാമസിംഹന്‍ എന്ന അലി അക്ബര്‍, നടന്‍ ഭീമന്‍ രഘു തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാന നേതൃത്വവുമായുള്ള പ്രശ്‌നങ്ങളും ബിജെപിയുടെ ഭാഗമായ ശേഷം സിനിമ കുറഞ്ഞതുമാണു പലരും പ്രശ്‌നങ്ങളായി ചൂണ്ടിക്കാട്ടിയത്. ഇവര്‍ക്കു പ്രധാന പദവികള്‍ നല്‍കാന്‍ ബിജെപി നേതൃത്വത്തിനു കഴിഞ്ഞില്ലെന്ന വിമര്‍ശനവുമേറെയുണ്ട്.
പാര്‍ട്ടിയുടെ ഭാഗമായ പ്രമുഖരുടെ കൊഴിഞ്ഞുപോക്ക് ഏറെ നാണക്കേടുണ്ടാക്കിയതായാണ് വിലയിരുത്തല്‍. ഇതു സംബന്ധിച്ചു സംസ്ഥാനത്തെ നേതാക്കളുമായി ജെ.പി. നഡ്ഡ പ്രാഥമിക ചര്‍ച്ച നടത്തുകയും ചെയ്യും.
"
https://www.facebook.com/Malayalivartha


























