പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തും.... ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് സുപ്രീംകോടതി അനുമതിയോടെ മഅദനി എത്തുന്നത്, 12 ദിവസത്തേക്കാണ് യാത്രാനുമതി

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തും.... ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് സുപ്രീംകോടതി അനുമതിയോടെ മഅദനി എത്തുന്നത്, 12 ദിവസത്തേക്കാണ് യാത്രാനുമതിയുള്ളത്.
ബംഗ്ലൂരുവില്‍ നിന്ന് ഉച്ചയ്ക്കുശേഷമാണ് പുറപ്പെടുക. നെടുമ്പാശേരിയിലെത്തുന്ന മഅദനിയെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിക്കുകയും ചെയ്യും.
തുടര്‍ന്ന് ആംബുലന്‍സില്‍ കൊല്ലം അന്‍വാര്‍ശേരിയിലേക്ക് പോകും.ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് സുപ്രീംകോടതി അനുമതിയോടെ മഅദനി എത്തുന്നത്. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് അറസ്റ്റുചെയ്ത മഅദനി ജാമ്യവ്യവസ്ഥ അനുസരിച്ച് അവിടെത്തന്നെ തുടരുകയായിരുന്നു.
നേരത്തെ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്രയില്‍ ചില അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. യാത്രയ്ക്ക് മുന്നോടിയായി മഅദനി 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കാണിച്ച് കര്‍ണാടക പൊലീസ് കത്ത് നല്‍കിയതോടെയാണ് യാത്ര അനിശ്ചിതത്വത്തിലായത്. അനുഗമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം, താമസം, വിമാനയാത്രാച്ചെലവ്, വിമാനയാത്രയ്ക്കുള്ള പ്രത്യേക അനുമതി ഇവയെല്ലാം ചേര്‍ത്താണ് ഇത്ര വലിയ തുക നിശ്ചയിച്ചതെന്നാണ് കര്‍ണാടക പൊലീസ് വ്യക്തമാക്കിയത്.
ഇതോടെ ഇത്രയും തുക നല്‍കാനായി നിലവില്‍ നിര്‍വാഹമില്ലെന്ന് മഅദനിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. മദനിയുടെ യാത്രാ ചെലവുകളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയേക്കുമെന്നാണ് നിലവിലിപ്പോഴുള്ള സൂചനകള്‍.
"
https://www.facebook.com/Malayalivartha


























