മോഷണ കുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായി പരാതി

മോഷണ കുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചതായി പരാതി. കാസര്‍ക്കോട് അടുക്കത്ത് ബയല്‍ സര്‍ക്കാര്‍ യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായാണ് പരാതി. കുട്ടി ലാപ്‌ടോപ് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ക്രൂരമായി മര്‍ദ്ദിച്ചത്. മോഷണ കുറ്റം ആരോപിച്ച് കുട്ടിയുടെ വീട്ടിലെത്തിയ സംഘം പോലീസ് സ്‌റ്റേഷനിലേക്കാണെന്ന് പറഞ്ഞു കുട്ടിയെ തട്ടിക്കൊണ്ടു പോയി.
തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടു പോയി ഇരുമ്പു വടി കൊണ്ടു ഒരു സംഘം മര്‍ദ്ദിക്കുകയായിരുന്നു. പരീക്ഷയ്ക്ക് സ്‌കൂളിലെത്താത്തതിനെ തുടര്‍ന്ന് അധ്യാപിക നടത്തിയ അന്വേഷണത്തിലാണ് മര്‍ദ്ദന വിവരം പുറത്തായത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ക്കോട് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























