പമ്പയില്‍ ഇനി കോടതി

പമ്പയില്‍ ഇനി കോടതിയും. ഹൈക്കോടതിനിര്‍ദേശപ്രകാരമാണ് പമ്പയില്‍ കേസുകള്‍ തീര്‍ക്കാന്‍ റാന്നി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ക്യാമ്പ് സിറ്റിങ് തുടങ്ങുന്നത്. ശനിയാഴ്ച ഇതിനു ആരംഭമാകുന്നത്. ഹെക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ഹരിലാല്‍ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ ഒമ്പതിന് ജില്ലാ ജഡ്ജി പി.സോമരാജന്റെ അധ്യക്ഷതയിലാണ് ചടങ്ങ്. സന്നിധാനം എന്നിവിടങ്ങളിലെ മാലിന്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച കേസുകള്‍ക്കാണ് മുന്‍ഗണന. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ സ്‌റ്റേഷനതിര്‍ത്തികളിലെ കേസുകളും മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കുക തീര്‍ഥാടനകാലത്ത് ആഴ്ചയില്‍ രണ്ടുദിവസവും മാസപൂജസമയത്ത് മലയാളമാസത്തിലെ ആദ്യ നാലു ദിവസവും ക്യാമ്പ് സിറ്റിങ് ഉണ്ടാകുമെന്ന് ജില്ലാ കോടതി ശിരസ്തദാര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























