കത്ത് വിവാദം അവസാനിക്കുന്നില്ല... ഡല്‍ഹി സന്ദര്‍ശനം വ്യക്തിപരമെന്ന് ചെന്നിത്തല; പാര്‍ട്ടിയില്‍ പറഞ്ഞത് പുറത്തുപറയില്ല

കത്ത് വിവാദം കൊഴുക്കവേ, ഡല്‍ഹിയിലെത്തിയത് സ്വകാര്യ സന്ദര്‍ശനത്തിനു വേണ്ടിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായിട്ടല്ല ഇവിടെയത്തിയത്. കത്തിനെക്കുറിച്ച് കെപിസിസിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ പറഞ്ഞത് പുറത്തുപറയാന്‍ താല്‍പര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെപിസിസിക്കുമെതിരായി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് രമേശ് ചെന്നിത്തല എഴുതിയതെന്നു പറയപ്പെടുന്ന കത്ത് പുറത്തുവന്നിരുന്നു. താന്‍ അങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്നു ചെന്നിത്തല വ്യക്തമാക്കുകയും ചെയ്തിരുന്നു. ഹൈക്കമാന്‍ഡിന് താന്‍ കത്തയച്ചിട്ടില്ല. പല കാര്യങ്ങളിലും തനിക്ക് തന്റേതായ അഭിപ്രായമുണ്ട്. അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കാന്‍ അറിയാം. മാധ്യമങ്ങളിലൂടെ വിഴുപ്പലക്കുന്നത് തന്റെ രീതിയല്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഹൈക്കമാന്‍ഡിന് താന്‍ അയച്ചുവെന്നു പറയുന്ന കത്തിന്റെ ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയെന്നും ചെന്നിത്തല അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായ പൂര്‍ണമായും തകര്‍ന്നുവെന്ന് ആരോപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു നല്‍കിയതായി പറയുന്ന കത്ത് പുറത്തുവന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. കെപിസിസി നേതൃത്വത്തിനെതിരെയും ഇതില്‍ വിമര്‍ശനമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























